‘പ്രോ റേറ്റ’ ഒഴിവാക്കിയില്ല; ഹിമാചലിൽ കൊടുത്തത് കുറഞ്ഞ പെൻഷൻ

‘പ്രോ റേറ്റ’ ഒഴിവാക്കിയില്ല; ഹിമാചലിൽ കൊടുത്തത് കുറഞ്ഞ പെൻഷൻ
‘പ്രോ റേറ്റ’ ഒഴിവാക്കിയില്ല; ഹിമാചലിൽ കൊടുത്തത് കുറഞ്ഞ പെൻഷൻ
Share  
2025 Sep 28, 08:25 AM

ന്യൂഡൽഹി: പിഎഫ് പെൻഷൻ ഗണ്യമായി കുറയ്ക്കുന്ന 'പ്രോ റേറ്റ' രീതി

അന്യായമാണെന്ന ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേചെയ്യിക്കാൻ ഇപിഎഫ്ഒ ഉപയോഗിച്ചത് അതിനെക്കാൾ തുക കുറയ്ക്കുന്ന അജ്ഞാതഫോർമുല. അർഹിക്കുന്നതിനെക്കാൾ കുറഞ്ഞ തുകമാത്രം വർധിപ്പിച്ചാണ് ഇപിഎഫ്‌ഒ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ ഉത്തരവ് നേടിയതെന്ന് ഹർജിക്കാർ വ്യക്തമാക്കി. പ്രോ റേറ്റ ഒഴിവാക്കിയാണ് പെൻഷൻ കണക്കാക്കിയതെന്ന് ഇപിഎഫ്‌ഒ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


ഹിമാചൽ പ്രദേശ് പവർ കോർപ്പറേഷനിൽനിന്ന് വിരമിച്ച രഞ്ജീവ് പോൾ, നർബീർ ഠാക്കൂർ, അനിൽ ശർമ എന്നിവരുടെ കോടതിയലക്ഷ്യ ഹർജിയിലാണ് പ്രോ റേറ്റ രീതിക്കെതിരേ സിംഗിൾ ബെഞ്ച് സെപ്റ്റംബർ ഒമ്പതിന് ഉത്തരവിറക്കിയത്. പത്ത് ദിവസത്തിനകം ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇപിഎഫ്ഒയുടെ ഉദ്യോഗസ്ഥർക്ക് ബെഞ്ച് മുന്നറിയിപ്പും നൽകി.


ഇതിനെതിരേ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച ഇപിഎഫ്ഒ, ഹർജിക്കാരിൽ രണ്ടുപേർക്ക് പെൻഷൻ വർധിപ്പിച്ചുനൽകിയെന്ന് അറിയിച്ച് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിന് സ്റ്റേ നേടുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യനടപടി മാത്രമല്ല, പ്രോ റേറ്റ അന്യായമാണെന്ന സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് സ്റ്റേ ചെയ്‌തതാണ് പെൻഷൻകാർക്ക് തിരിച്ചടിയും ഇപിഎഫ്‌ഒയ്ക്ക് ആശ്വാസവുമായത്.


യഥാർഥത്തിൽ ലഭിക്കേണ്ടതിനെക്കാൾ കുറഞ്ഞ തുകയാണ് ലഭിച്ചതെന്ന് മുഖ്യ ഹർജിക്കാരനായ രഞ്ജീവ് പോൾ 'മാതൃഭൂമി'യോട് പറഞ്ഞു. അനിൽ ശർമയ്ക്ക് 37,560 രൂപ ലഭിക്കേണ്ടതിന് പകരം അനുവദിച്ചത് 29,752 രൂപ. ശർമയ്ക്ക് 27,544 രൂപയിൽ നിന്ന് 10,016 രൂപ വർധിക്കേണ്ടയിടത്ത് 2,208 രൂപ മാത്രമാണ് കൂട്ടിയത്. ഠാക്കൂറിന് 20,812-ൽ നിന്ന് 5,960 രൂപ വർധിച്ച് 26,772 രൂപ ലഭിക്കേണ്ട സ്ഥാനത്ത് 2,130 രൂപ മാത്രം വർധിപ്പിച്ച് 22,942 രൂപയാണ് നൽകിയത്. രഞ്ജീവ് അധിക വിഹിതത്തിൻ്റെ കുടിശ്ശിക അടക്കാത്തതിനാൽ തുക പരിഷ്‌കരിച്ചില്ല.


ധാക്കൂർ 2016 സെപ്റ്റംബർ 30-നും അനിൽ ശർമ 2017 ഡിസംബർ 28-നുമാണ് വിരമിച്ചത്. ഇവർക്ക് 2014 സെപ്റ്റംബർ ഒന്നിന് ശേഷമുള്ള സർവീസ് കുറവായതിനാൽ പ്രോ റേറ്റ രീതിയിൽപ്പോലും പെൻഷൻ കുറയേണ്ടതല്ല. എന്നിരിക്കെ ഏത് ഫോർമുലയാണ് ഇപിഎഫ്‌ഒ ഉപയോഗിച്ചതെന്നറിയാൻ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമെന്ന് രഞ്ജീവ് പറഞ്ഞു. നവംബർ ആറിന് ഡിവിഷൻ ബഞ്ച് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ ഉന്നയിക്കും.


പ്രോ റേറ്റ അന്യായമാണെന്ന സിംഗിൾ ബെഞ്ചിൻ്റെ നിരീക്ഷണം ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്തുന്ന രാജ്യമെമ്പാടുമുള്ള പെൻഷൻകാർക്ക് പ്രചോദനമായിരുന്നു.


അവസാനത്തെ 60 മാസത്തെ ശമ്പളത്തിൻ്റെ ശരാശരിയെടുത്ത് പെൻഷൻ കണക്കാക്കുന്നതിന് പകരം 2014 സെപ്റ്റംബർ ഒന്നിന് മുൻപും ശേഷവുമുള്ള സർവീസുകളെ രണ്ടായി പരിഗണിക്കുന്ന പ്രോ റേറ്റാ രീതി അവലംബിച്ചതോടെയാണ് പലരുടെയും പെൻഷൻ കുറഞ്ഞത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI