
ലേ: ലഡാക്കിലെ ലേയിലുണ്ടായ സഘർഷത്തിനുപിന്നാലെ പരിസ്ഥിതി പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെതിരേ നടപടിയുമായി കേന്ദ്രസർക്കാർ. വിദേശസംഭാവന (നിയന്ത്രണ) നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ചെന്ന പരാതിയിൽ വാങ്ചുക്കിൻ്റെ സ്ഥാപനത്തിനെതിരേ നടപടിയെടുത്തു.
സ്റ്റുഡന്റ്സ് എജുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കി. ഇതോടൊപ്പം ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്‌സ് ലഡാക്ക് എന്ന സ്ഥാപനത്തിനെതിരേയും നടപടി തുടങ്ങി. രണ്ട് സ്ഥാപനങ്ങൾക്കും നേരേ സിബിഐ അന്വേഷണവും തുടങ്ങി. സംഘർഷത്തിനുകാരണം വാങ്‌ചുക്കിൻ്റെ പ്രകോപനപരമായ പ്രസംഗമാണെന്നാണ് കേന്ദ്രനിലപാട്.
സംസ്ഥാനപദവി, സ്വയംഭരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലഡാക്കിൽ ബുധനാഴ്‌ചയുണ്ടായ യുവാക്കളുടെ പ്രതിഷേധത്തിലും വെടിവെപ്പിലും അഞ്ചുപേർ മരിച്ചിരുന്നു. കൂടുതൽപ്പേർ മരിച്ചെന്നും റിപ്പോർട്ടുണ്ട്. വാങ് ചുക്കിന്റെ സ്ഥാപനങ്ങളുടെ പേരിൽ ഒട്ടേറെ നിയമലംഘനങ്ങൾ ശ്രദ്ധിയിൽപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
വാങ്ചുക്ക് ഈ വർഷം ഫെബ്രുവരി ആറിന് പാകിസ്‌താൻ സന്ദർശിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഥാപനത്തിന് ഭൂമി നൽകിയ നടപടി ഓഗസ്റ്റിൽ ലഡാക്ക് ഭരണകൂടം റദ്ദാക്കിയിരുന്നു. പ്രദേശത്ത് കർഫ്യൂ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group