
ന്യൂഡൽഹി: ദാമ്പത്യത്തർക്കങ്ങളിൽനിന്ന് ഉടലെടുക്കുന്ന ക്രിമിനൽക്കേസുകൾ അതിശ്രദ്ധയോടെ പരിശോധിക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശിലെ സ്ത്രീധനപീഡനക്കേസിൽ പരാതിക്കാരിയുടെ ഭർത്തൃസഹോദരനെതിരായ എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടാണ് നിരീക്ഷണം.
സമകാലിക യാഥാർഥ്യങ്ങൾ പരിഗണിച്ചുകൊണ്ട് ദാമ്പത്യത്തർക്കങ്ങളിലെ ക്രിമിനൽക്കേസുകൾ അതിശ്രദ്ധയോടെ പരിശോധിക്കാൻ കോടതികൾ തയ്യാറാവണമെന്ന് ജസ്റ്റിസ് ബി.വി. നാഗരണ അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. അല്ലാത്തപക്ഷം നിയമം ദുരുപയോഗംചെയ്യുന്ന അവസ്ഥയുണ്ടാകും. സമയമോ സ്ഥലമോ സന്ദർഭമോ ഒന്നും വ്യക്തമാക്കാത്ത അവ്യക്തമായ ആരോപണങ്ങളാണ് ഭർത്തൃവീട്ടുകാർക്കെതിരേ പരാതിക്കാരി ഉന്നയിച്ചിരുന്നതെന്നും ബെഞ്ച് വിലയിരുത്തി,
എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പിലാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതിവിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group