54 ഇനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രനിർദേശം

54 ഇനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രനിർദേശം
54 ഇനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രനിർദേശം
Share  
2025 Sep 23, 10:00 AM

തിരുവനന്തപുരം: ജിഎസ്‌ടി നിരക്കുകൾ കുറച്ചതിൻ്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രധനമന്ത്രാലയം നിർദേശിച്ചു. സംസ്ഥാനങ്ങളിലെ കേന്ദ്ര ജിഎസ്ടി ഓഫീസുകൾക്കാണ് നിർദേശം നൽകിയത്.


മരുന്ന്, നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ അടക്കമുള്ള 54 ഇനങ്ങളുടെ നികുതിയിളവിനു മുൻപും പിൻപുമുള്ള വില താരതമ്യംചെയ്ത് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യറിപ്പോർട്ട് സെപ്റ്റംബർ 30-നകം നൽകണം. തുടർന്നുള്ള മാസങ്ങളിൽ 20-ാം തീയതിക്കുമുൻപും,


വിലകുറയ്ക്കണമെന്ന് നിർദേശിക്കാമെന്നല്ലാതെ നിയമപരമായി നടപടിയെടുക്കാൻ നിലവിൽ സംവിധാനമില്ല. കൊള്ളലാഭമെടുക്കുന്നത് നിയന്ത്രിക്കാൻ നേരത്തെ ആൻ്റി പ്രൊഫിറ്റിയറിങ് അതോറിറ്റി രൂപവത്കരിച്ചിരുന്നു. 2023-ൽ ഇത് ഒഴിവാക്കി. പകരം പരാതികൾ പരിശോധിക്കാനുള്ള ചുമതല ഡൽഹിയിലെ ജിഎസ്ട‌ി അപ്പലേറ്റ് ട്രിബ്യൂണലിനെ ഏൽപ്പിച്ചു.


2025 മാർച്ച് 31-ന് മുൻപുള്ള പരാതികൾമാത്രം പരിശോധിച്ചാൽ മതിയെന്നാണ് ട്രിബ്യൂണലിന് നൽകിയ നിർദേശം. അതിനുശേഷമുള്ള പരാതികൾ എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല. അതിനാൽ വിലവിവരം താരതമ്യംചെയ‌് തയ്യാറാക്കുന്ന റിപ്പോർട്ടിൽ സാധനങ്ങൾക്ക് വില കുറച്ചില്ലെന്നുകണ്ടാൽ എന്ത് നടപടിയുണ്ടാവുമെന്നതിലും വ്യക്തതയില്ല.


കണ്ടൻസ്‌ഡ് മിൽക്, വെണ്ണ, നെയ്യ്, ഡ്രൈഡ് ഫ്രൂട്‌സ്, ചോ‌ക്ലേറ്റ്, ബിസ്ക‌റ്റ്, ഐസ്ക്രീം, ജാം, കെയ്ക്ക്, ഷാംപൂ ടൂത്ത് ബ്രഷ്, സോപ്പ്, കണ്ണട ലെൻസ്, നോട്ട് ബുക്ക്, എസി, ടെലിവിഷൻ, മുരുന്നുകൾ, ഷുഗർ പരിശോധനാ ഉപകരണങ്ങൾ, സ്ട്രിപ്പുകൾ, ലാബ് പരിശോധനാ കിറ്റുകൾ, നാപ്‌കിൻ, അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, സിമന്റ്, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് നിരീക്ഷിക്കാൻ നിർദേശിച്ച പട്ടികയിലുള്ളത്, നികുതി കുറച്ച ഉത്പന്നങ്ങളാണിവ


പരിശോധന തുടങ്ങി സംസ്ഥാന ജിഎസ്‌ടി വകുപ്പ്


നികുതി കുറച്ച സാധനങ്ങളുടെ വില കുറയുന്നുണ്ടോയെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പും പരിശോധന തുടങ്ങി. ഇതോടൊപ്പം നികുതിഘടനയിലെ മാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും പഠിക്കും.


നിലവിൽ സ്റ്റോക്ക് ചെയ്‌ത ഉത്പന്നങ്ങൾക്ക് പരമാവധി വിൽപ്പനവിലയിൽനിന്ന് (എംആർപി) കുറച്ചു നൽകാൻ ഒരുവിഭാഗം വ്യാപാരികൾ തയ്യാറായിട്ടില്ല. നിലവിലെ സ്റ്റോക്കിന് അവർ നൽകിയ ഉയർന്നനികുതി ഇൻപുട്ട് ടാക്സ്‌സ് ക്രെഡിറ്റായി തിരിച്ചുകിട്ടുന്നതിനാൽ നഷ്‌ടം വരില്ലെന്ന് ജിഎസ്ടി വകുപ്പും പറയുന്നു. കമ്പനികൾ എംആർപി പരിഷ്കരിച്ച് പുതിയ ബാച്ച് ഉത്പന്നങ്ങൾ പുറത്തിറക്കുമ്പോഴേ ഭാവിയിലും വില കുറയുമോ എന്ന് വ്യക്തമാകൂ.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI