ജിഎസ്ടി 2.0 ധമാക്കാ - പരിഷ്കരണം ഇന്നുമുതൽ

ജിഎസ്ടി 2.0 ധമാക്കാ - പരിഷ്കരണം ഇന്നുമുതൽ
ജിഎസ്ടി 2.0 ധമാക്കാ - പരിഷ്കരണം ഇന്നുമുതൽ
Share  
2025 Sep 22, 10:06 AM

ന്യൂഡൽഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്‌ടി) ഏറ്റവുംവലിയ പരിഷ്കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച് 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്‌പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്നനിരക്കും നടപ്പാക്കുകയാണ്.


ഇടത്തരം വാഹനങ്ങളുടെ ജിഎസ്‌ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹനനിർമാതാക്കൾ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്‌ചമുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ്-ആരോഗ്യ-ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ട‌ി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിൻ്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.


പരിഷ്കാരം നിലവിൽവരുന്നതോടെ 175 ഉത്പന്നങ്ങളുടെ വിലകുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.


ഇനി സമ്പാദ്യ ഉത്സവം -മോദി


ന്യൂഡൽഹി: ജിഎസ്‌ടി പരിഷ്‌കരണം രാജ്യത്തിൻ്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്നും സർവതോമുഖ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഇന്ത്യയുടെ വളർച്ചയ്ക്ക് കുതിപ്പേകും. സ്വദേശി ഉത്പന്നങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരിഷ്കരിച്ച ജിഎസ്‌ടി നിരക്കുകൾ തിങ്കളാഴ്‌ച നിലവിൽവരാനിരിക്കേ ഞായറാഴ്ച‌ വൈകുന്നേരം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.


നവരാത്രിയുടെ ആദ്യദിനത്തിൽ ആത്മനിർഭർ ഭാരത് എന്ന കാഴ്‌ചപ്പാടിൽ രാജ്യം വലിയ കാൽവെപ്പ് നടത്തുകയാണ്. ജിഎസ്‌ടി ബചത് ഉത്സവ് (ജിഎസ്‌ടി സമ്പാദ്യ ഉത്സവം) നവരാത്രിയുടെ ആദ്യദിനം ആരംഭിക്കും. ജിഎസ്‌ടി പരിഷ്‌കരണവും ആദായനികുതിയിലെ ഇളവും ചേരുമ്പോൾ ഭൂരിപക്ഷം ജനങ്ങൾക്കും അത് ഇരട്ടനേട്ടമാണ് പ്രധാനമന്ത്രി പറഞ്ഞു.


19 മിനിറ്റുനീണ്ട പ്രസംഗത്തിൽ ജിഎസ്ട‌ി പരിഷ്കരണത്തിന്റെ നേട്ടങ്ങൾക്കൊപ്പം സ്വദേശിക്ക് ഊന്നൽനൽകിയാണ് മോദി സംസാരിച്ചത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI