ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആശ്രിതത്വം -മോദി

ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആശ്രിതത്വം -മോദി
ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആശ്രിതത്വം -മോദി
Share  
2025 Sep 21, 10:18 AM

ഭാവ്നഗർ: രാജ്യത്തിൻ്റെ ആവശ്യങ്ങൾക്ക് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നതാണ് ഇന്ത്യയുടെ പ്രധാന ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശരാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയം വർധിക്കുമെന്നും ഇത് മറികടക്കാൻ ആത്മനിർഭരതമാത്രമാണ് പോംവഴിയെന്നും സെമികണ്ടക്‌ടർ ചിപ്പുകൾമുതൽ കപ്പലുകൾവരെ നിർമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഗുജറാത്തിലെ ഭാവ്‌നഗറിലെ ഗാന്ധി മൈതാനത്ത് 34,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തീരുവയുദ്ധത്തിനുപിന്നാലെ എച്ച് 1 ബി വിസയ്ക്ക് വാർഷികഫീസ് ഇൗടാക്കാനുള്ള വിജ്ഞാപനത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച അവസരത്തിൽക്കൂടിയാണ് പരാമർശം.


ഇന്ത്യക്ക് ലോകത്തിൽ വലിയ ശത്രുക്കളൊന്നുമില്ല. ഇന്ത്യയുടെ ഒരേയൊരു ശത്രു മറ്റുരാജ്യങ്ങളെ ആശ്രയിക്കുകയെന്നതാണ്. മറ്റുള്ളവരെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം പരാജയത്തിൻ്റെ നിരക്ക് ഉയർന്നതാണെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം, സ്ഥിരത, സമ്പത്ത് എന്നിവയ്ക്കായി ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം സ്വയം പര്യാപ്തമാകണം. ചരക്കുകൾ കയറ്റിയയയ്ക്കുന്നതിന് രാജ്യം പ്രതിവർഷം ആറുലക്ഷംകോടി രൂപ വിദേശസ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്. ഇത് നമ്മുടെ പ്രതിരോധബജറ്റിന് തുല്യമാണ്. കോൺഗ്രസ് രാജ്യത്തിന്റെ സാധ്യതകളെ നിരന്തരം അവഗണിച്ചു. അതുകൊണ്ടാണ്, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യക്ക് യഥാർഥത്തിൽ അർഹിക്കുന്നത് നേടാൻ കഴിയാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.


4500 കോടി രൂപ ചെലവിൽ രൂപപ്പെടുത്തിയ ലോത്തലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് പ്രധാനമന്ത്രി സന്ദർശിച്ചു. ഭാവ്‌നഗറിൽ റോഡ് ഷോയും നടത്തി.


ധാരണാപത്രത്തിൽ ഒപ്പുവെച്ചു


ഭാവ്നഗർ: കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്, കപ്പൽ നിർമാണത്തിലും മറൈൻ എൻജിനിയറിങ്ങിലും പ്രമുഖരായ റിപ്പബ്ലിക് ഓഫ് കൊറിയയിലെ ഒരു പ്രമുഖ കപ്പൽശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.


കൊറിയൻ കപ്പൽശാലയുടെ നൂതന സാങ്കേതികവിദ്യക്കും ആഗോള അനുഭവത്തിനുമൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, ആഭ്യന്തരവൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്താനാണ് സഹകരണം ലക്ഷ്യമിടുന്നത്. ഉത്പാദനക്ഷമത വർധിപ്പിക്കാനും അത്യാധുനിക കപ്പലുകൾ നിർമിക്കാനും സമുദ്രമേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ധാരണാപത്രംവഴി സാധ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI