
പട്‌ന: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്‌ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബൈജന്ത്രിയാണ് ഉത്തരവിട്ടത്.
കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി, കേന്ദ്ര സര്‍ക്കാര്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയിരുന്നു.
വീഡിയോ ഉടനടി പിന്‍വലിക്കാന്‍ ഉത്തരവിട്ടതിനൊപ്പം, രാഹുല്‍ ഗാന്ധി, ഫെയ്സ്ബുക്ക്, എക്സ്, ഗൂഗിള്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് പ്രസാദ് പിടിഐയോട് പറഞ്ഞു.
പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ അമ്മ സ്വപ്നത്തിൽ വന്ന് വിമര്‍ശിക്കുന്നതായി ചിത്രീകരിക്കുന്ന വീഡിയോ ബിഹാര്‍ കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച തങ്ങളുടെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group