
ന്യൂഡൽഹി: ഭൂമിയെ സംരക്ഷിച്ചുനിർത്തുന്ന ഓസോൺ കവചം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ 1980-കളിലെ നിലവാരത്തിലേക്ക് വീണ്ടെടുക്കുമെന്ന് പഠനറിപ്പോർട്ട്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ.
അന്റാർട്ടിക് മേഖലയിലെ ഓസോൺദ്വാരത്തിൻ്റെ വലുപ്പം 2024-ൽ സമീപവർഷങ്ങളിലേതിനെക്കാൾ കുറഞ്ഞതായി കണ്ടെത്തി. ഓസോൺ ദിനാചരണത്തിന്റെ്റെ ഭാഗമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് റിപ്പോർട്ട് പുറത്തിറക്കിയത്. 2024 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ച് അന്റാർട്ടിക് ഓസോൺ പാളിയിലെ പിണ്ഡത്തിലുണ്ടായ കുറവ് 4.61 കോടി ടൺ ആണ്. 2020 മുതൽ 2023 വരെയുണ്ടായ തോതിനെക്കാൾ കുറവാണിത്.
ഓസോൺ ശോഷണം കുറയുന്നു
* ഓസോൺശോഷണം കുറയാൻ വഴിയൊരുക്കിയതിന് പ്രധാന കാരണം സ്വാഭാവികമായ അന്തരീക്ഷ ഘടകങ്ങളാണെന്ന് 2024-ലെ ഡബ്എംഒയുടെ ഓസോൺ ബുള്ളറ്റിൻ ചൂണ്ടിക്കാട്ടി. ഓസോൺ ശോഷണ പദാർഥങ്ങളായ ഹൈഡ്രോ ക്ലോറോഫ്ളൂറോ കാർബണുകൾ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്ന പ്രക്രിയ 99 ശതമാനം പൂർത്തിയായി.
*ഓസോൺപാളികളുടെ സംരക്ഷണത്തിനായുള്ള ആദ്യത്തെ നടപടി നാൽപ്പതുവർഷംമുൻപാണ് കൈക്കൊണ്ടത്. രാഷ്ട്രങ്ങൾ ഒരുമിച്ചാണ് ഇക്കാര്യത്തിൽ നടപടിയെടുത്തതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വിയന്ന കൺവെൻഷൻ എന്നറിയപ്പെട്ട കൂടിച്ചേരലിൻ്റെ ഓർമ്മപുതുക്കൽ ദിനമാണ് ഓസോൺ ദിനമായി ആചരിക്കുന്നത്.
ഇന്ത്യക്ക് നേട്ടം
ഓസോൺ ശോഷണപദാർഥങ്ങളായ ഹൈഡ്രോ ക്ലോറോഫ്ളൂറോ കാർബണുകൾ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയിൽ ഇന്ത്യ 67.5 ശതമാനം നേട്ടം കൈവരിച്ചെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഇത് മോൺട്രിയൽ പ്രോട്ടോകോൾ നിശ്ചയിച്ച സമയപരിധി വച്ചുനോക്കുമ്പോൾ വലിയ മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു.
പുരോഗതിയുണ്ടാകും
ഓസോൺ പാളി വീണ്ടെടുക്കുന്നു. ശാസ്ത്രത്തിൻറെ മുന്നറിയിപ്പുകളെ രാജ്യങ്ങൾ ഗൗരവത്തോടെ ഉൾക്കൊണ്ടാൽ പുരോഗതി സാധ്യമാകും.
-അന്റോണിയോ ഗുട്ടെറസ്, യുഎൻ സെക്രട്ടറി ജനറൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group