ഫ്‌ളാറ്റിനുണ്ട് സുരക്ഷ; ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഇടപെടലുമായി സുപ്രീം കോടതി

ഫ്‌ളാറ്റിനുണ്ട് സുരക്ഷ; ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഇടപെടലുമായി സുപ്രീം കോടതി
ഫ്‌ളാറ്റിനുണ്ട് സുരക്ഷ; ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഇടപെടലുമായി സുപ്രീം കോടതി
Share  
2025 Sep 15, 09:41 AM
vtk
PREM

ന്യൂഡൽഹി: ഫ്ളാറ്റ് വാങ്ങുന്നവർ വിലയുടെ 20 ശതമാനമെങ്കിലും അടച്ചിട്ടുണ്ടെങ്കിൽ, പുതിയ ഭവനപദ്ധതികൾക്കുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പ്രാദേശിക റവന്യു അതോറിറ്റികളിൽ രജിസ്റ്റർ ചെയ്ത‌ിരിക്കണമെന്ന് സുപ്രീംകോടതി. വീടുകളും ഫ്ളാറ്റുകളും വാങ്ങുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.


കരാർ മാറ്റണമെങ്കിൽ അനുമതി വേണം


റേറയുടെ (റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം) മാതൃകാ വിൽപ്പനക്കരാറിൽനിന്ന് റിയൽ എസ്റ്റേറ്റ് കമ്പനികൾ വ്യതിചലിക്കുന്നതിൽനിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം. മാതൃകാ കരാറിൽനിന്ന് വ്യതിചലിക്കുന്നുണ്ടെങ്കിൽ അതിന്റെ നഷ്ടസാധ്യത താൻ മനസ്സിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഫ്ളാറ്റ് വാങ്ങുന്നവർ ബന്ധപ്പെട്ട റവന്യു അധികൃതർക്കു മുൻപാകെ നൽകിയ സത്യവാങ്മൂലവും കമ്പനികൾക്ക് ആവശ്യമാണ്.


റിയൽ എസ്റ്റേറ്റിൽ ഊഹക്കച്ചവടത്തിനായി പണമിറക്കി നഷ്‌ടം സംഭവിച്ചവരുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതിയുടെ നിർദേശം


മറ്റു നിർദേശം


*ഭവനപദ്ധതികൾ പ്രാഥമിക ഘട്ടത്തിലാണെങ്കിൽ, നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽപ്പോലും നടന്നിട്ടില്ലെങ്കിൽ, ഉപയോക്താവിൽനിന്ന് വാങ്ങുന്ന തുക എസ്കോ അക്കൗണ്ടിൽ നിക്ഷേപിക്കണം.


*കരാറിലെ നിബന്ധനകൾ പൂർത്തിയാകുംവരെ ഒരു മൂന്നാംകക്ഷിയുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കുന്ന രീതിയാണിത്. തുക പിന്നീട് ഘട്ടംഘട്ടമായാകും ഭവനനിർമാതാക്കൾക്ക് നൽകുക. ഇതിനായി ആറുമാസത്തിനകം റേറ നടപടിക്രമം തയ്യാറാക്കണം.


പേടിക്കേണ്ട, പാപ്പരത്തനടപടിയെ


വീട് മൗലികാവകാശമാണെന്നും പാപ്പരത്തനടപടി നേരിടുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് തയ്യാറാക്കണമെന്നും വിധിയിലുണ്ട്. ഫ്ളാറ്റുകൾ വാങ്ങുന്നവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനാണിത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI