
ന്യൂഡൽഹി: ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25-ൽ നിന്ന് 21 ആയി കുറയ്ക്കാൻ ഡൽഹി സർക്കാർ ആലോചിക്കുന്നു. പുതിയ എക്സൈസ് നയ രൂപവത്കരണത്തിൻ്റെ ഭാഗമായി ഉന്നതാധികാരസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഉന്നതാധികാരസമിതി അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ ഇതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽനിന്ന് അഭിപ്രായം ശേഖരിക്കുന്നുണ്ട്. ബിയർ നിർമാതാക്കളിൽനിന്നും വ്യാപാരം നടത്തുന്ന ഔട്ട് ലെറ്റ് നടത്തിപ്പുകാരിൽനിന്നുമാണ് അഭിപ്രായംതേടുന്നത്.
ഗുഡ്ഗാവ്, നോയിഡ, ഘാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ അയൽനഗരങ്ങളിൽ പ്രായപരിധി 21 ആണ്. ഇതുമൂലം വലിയൊരു വിഭാഗം കച്ചവടം അവിടങ്ങളിലേക്ക് പോകുന്നുണ്ടെന്ന് സമിതിയുടെ റിപ്പോർട്ടിലുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group