കേസ് റദ്ദാക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം പരിശോധിക്കണം -സുപ്രീംകോടതി

കേസ് റദ്ദാക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം പരിശോധിക്കണം -സുപ്രീംകോടതി
കേസ് റദ്ദാക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം പരിശോധിക്കണം -സുപ്രീംകോടതി
Share  
2025 Sep 11, 09:49 AM
vtk
PREM

ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽക്കേസ് നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതി നൽകുന്ന തെളിവുകൾ ശരിയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് ഉത്തർപ്രദേശിലെ ഒരു ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി വ്യക്തമാക്കി.


കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ പ്രതി ഉന്നയിക്കുന്ന തെളിവുകൾ ശരിയാണോ, ന്യായയുക്തമാണോ, സംശയാതീതവുമാണോയെന്ന് ഹൈക്കോടതികൾ പരിശോധിക്കണം. ഈ വിവരങ്ങൾ അഥവാ തെളിവുകൾ പ്രതിക്കെതിരായ വാദങ്ങളെ തള്ളിക്കളയുമോ എന്നതാണ് രണ്ടാമത് നോക്കേണ്ടത്. അതായത്, പരാതിയിൽ അടങ്ങിയിരിക്കുന്ന വസ്തുതാപരമായ വാദങ്ങളെ തള്ളിക്കളയാൻ പ്രതി ഹാജരാക്കുന്ന തെളിവുകൾ പര്യാപ്തമാണോയെന്ന് പരിശോധിക്കണം.


പ്രതി ആശ്രയിച്ച തെളിവുകൾ പ്രോസിക്യൂഷനോ പരാതിക്കാരോ നിഷേധിച്ചിട്ടുണ്ടോയെന്നതാണ് അടുത്ത കാര്യം, വിചാരണയുമായി മുന്നോട്ടുപോകുന്നത് കോടതിനടപടിക്രമങ്ങളുടെ ദുരുപയോഗത്തിന് കാരണമാകുമോ എന്നതും ഹൈക്കോടതി പരിശോധിക്കണം.


ഇത്രയും പോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 482-ാം വകുപ്പുപ്രകാരം ഹൈക്കോടതിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് കേസുകൾ റദ്ദാക്കാം. അതുവഴി പ്രതിക്ക് നീതി നൽകുന്നതിനൊപ്പം കോടതിയുടെ വിലപ്പെട്ട സമയവും ലാഭിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.


ബലാത്സംഗക്കേസിലെ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത‌ത് പ്രതി പ്രദീപ്‌കുമാർ കേസർവാണി ഫയൽചെയ്ത അപ്പീലിലാണ് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വിധിപറഞ്ഞത്.


പരാതിക്കാരിയുമായി താൻ പരസ്‌പരസമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നെന്ന് പ്രതി വാദിച്ചു. ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ തനിക്കും കുടുംബാംഗങ്ങൾക്കുമെതിരേ പരാതി നൽകുകയായിരുന്നെന്നും പ്രതി പറഞ്ഞു. പരാതിക്കാരിയുടെ വാദങ്ങൾക്ക് തെളിവില്ലെന്നും നോട്ടീസ് കൈപ്പറ്റാൻപോലും അവർ തയ്യാറായില്ലെന്നും സുപ്രീംകോടതി വിലയിരുത്തി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI