
ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് രാജ്യത്തെ ഏഴുറൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി റെയിൽവേ. മംഗളൂരു സെൻട്രൽ തിരുവനന്തപുരം, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്‌മോർ-തിരുനെൽവേലി, മധുര-ബെംഗളൂരു കന്റോൺമെൻ്റ്, ദേവ്ഘർ വാരാണസി, ഹൗറ റൂർക്കേല, ഇന്ദോർ നാഗ്‌പുർ എന്നീ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം കൂടുക,
ഇതിൽ നാലെണ്ണത്തിൽ എട്ടുകോച്ചുകളും മൂന്നെണ്ണത്തിൽ 15 കോച്ചുകളുമാണുള്ളത്. ഇവയിൽ 16 ഉള്ളവ 20 കോച്ചുകളായും എട്ടുള്ളവ 16 കോച്ചുകളുമായും ഉയർത്തുമെന്ന് റെയിൽവേ അറിയിച്ചു.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്‌മോർ തിരുനെൽവേലി വന്ദേഭാരത് ട്രെയിനുകളിലാണ് 20 കോച്ചുകളാവുക.
2025-26 സാമ്പത്തികവർഷത്തെ യാത്രക്കാരുടെ എണ്ണം പരിഗണിച്ച് 16 കോച്ചുകളുള്ള മൂന്ന് ട്രെയിനുകൾ 20 കോച്ചാക്കാനും എട്ട് കോച്ചുള്ള നാല് ട്രെയിനുകൾ 15 കോച്ചാക്കാനും പദ്ധതിയുണ്ടെന്നും റെയിൽവേ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group