
ന്യൂഡൽഹി: ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് സ്വതന്ത്രാധികാരമുണ്ടെന്ന് അംഗീകരിച്ചാൽ മണിബില്ലുകൾ പോലും തടയാനാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദത്തിനിടേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്. ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് സ്വതന്ത്രമായ അധികാരമുണ്ടെങ്കിൽ മണി ബില്ലുകളും തടയാനാകില്ലേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ പോദിച്ചപ്പോൾ, അതിന് സാധിക്കുമെന്നാണ് മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മറുപടി നൽകിയത്.
മണിബില്ലുകൾ അവതരിപ്പിക്കുന്നത് ഗവർണറുടെ അനുമതിയോടെയായതിനാൽ തടഞ്ഞുവെക്കേണ്ടി വരില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഗവർണർ അനുമതി നൽകിയതിനെക്കാൾ വ്യത്യസ്‌തമായ ബില്ലാണ് നിയമസഭപാസാക്കിയതെങ്കിൽ മണിബില്ലും തടഞ്ഞുവെക്കാനാകുമെന്ന് സാൽവെ വാദിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group