നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടായെങ്കിൽ റിട്ട് ഹർജി വഴി വധശിക്ഷ ചോദ്യംചെയ്യാം - സുപ്രീംകോടതി

നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടായെങ്കിൽ റിട്ട് ഹർജി വഴി വധശിക്ഷ ചോദ്യംചെയ്യാം - സുപ്രീംകോടതി
നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടായെങ്കിൽ റിട്ട് ഹർജി വഴി വധശിക്ഷ ചോദ്യംചെയ്യാം - സുപ്രീംകോടതി
Share  
2025 Aug 26, 09:38 AM
PAZHYIDAM
mannan

ന്യൂഡൽഹി: നടപടിക്രമങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ വധശിക്ഷ റിട്ട് ഹർജിയിലൂടെ ചോദ്യംചെയ്യാമെന്ന് സുപ്രീംകോടതി. 2008-ൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയശേഷം തിരിച്ചറിയാതിരിക്കാൻ കല്ലുകൊണ്ടിടിച്ച് തല തകർത്ത നാഗ്‌പുർ സ്വദേശി വസന്ത് സമ്പത്ത് ദപാരെയുടെ റിട്ട് ഹർജി സ്വീകരിച്ചാണ് സുപ്രീംകോടതിയുടെ വിധി.


വധശിക്ഷ സുപ്രിംകോടതി ശരിവെക്കുകയും പുനഃപരിശോധനാഹർജി തള്ളുകയും ചെയ്‌തതിനാൽ തിരുത്തൽഹർജി മാത്രമാണ് പ്രതിക്ക് മുന്നിലുള്ള പോംവഴിയെന്ന പ്രോസിക്യൂഷൻവാദം സുപ്രീംകോടതി തള്ളി.


നീതിയുക്തമായ നടപടിക്രമങ്ങൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേസിൽ ശിക്ഷയുടെ ഘട്ടം പുനരാരംഭിക്കാനാണ് സുപ്രീംകോടതി വഴിയൊരുക്കിയത്. അതേസമയം, റിട്ട് ഹർജിയുടെ അത്യപൂർവമായ സാധ്യത എല്ലായ്പോഴും ഉപയോഗിക്കരുതെന്നും ബെഞ്ച് പറഞ്ഞു.


മൗലികാവകാശലംഘനമുണ്ടായാൽ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം പൗരർക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള മാർഗമാണ് റിട്ട് ഹർജി, വധശിക്ഷ നൽകുംമുൻപ് പ്രതിയുടെ മാനസികനിലയുടെയും മാനസികപരിവർത്തനത്തിൻ്റെയും റിപ്പോർട്ടുകൾ വിചാരണക്കോടതി പരിശോധിക്കണമെന്ന് 2022 ലെ മനോജ് കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു. എന്തെല്ലാം നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നത് സംബന്ധിച്ച് അന്ന് മാർഗരേഖയുമിറക്കി. ഇവ പാലിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദപാരെയുടെ റിട്ട് ഹർജി സ്വീകരിച്ചത്.


ദപാരെയുടെ വധശിക്ഷ 2014-ലാണ് സുപ്രീംകോടതി ശരിവെച്ചത്. തുടർന്ന് നൽകിയ പുനഃപരിശോധനാ ഹർജി 2017-ൽ തള്ളി. പിന്നീട് ദപാരെ നൽകിയ ദയാഹർജി മഹാരാഷ്ട്ര ഗവർണർ 2022-ലും രാഷ്ട്രപതി 2023-ലും തള്ളിയിരുന്നു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam