
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 25 കോടി വിലമതിക്കുന്ന കുഞ്ചാബ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽനിന്ന് സിങ്കപ്പൂർവഴി ന്യൂഡൽഹിയിലെത്തിയ ഇന്ത്യക്കാരനായ യാത്രക്കാരനിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. 25 കവറുകളിലെത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടില്ല. ഇയാൾ കസ്റ്റഡിയിലാണ്.
അതിനിടെ, ഡൽഹിയിലെ മുഖ്യ ഹെറോയിൻ വിതരണശൃംഖല തകർത്ത് പോലീസ്. മയക്കുമരുന്ന് വിതരണക്കാരായ രണ്ടുസ്ത്രീകൾ അറസ്റ്റിലായി. അഞ്ചുകോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group