
ന്യൂഡൽഹി: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം ആത്മനിർഭർ പദ്ധതിയിലേക്കുള്ള പുതിയ അധ്യായമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വ്യോമസേനയുടെ നേതൃത്വത്തിൽ സുബ്രതോ പാർക്കിൽ നടന്ന ചടങ്ങിൽ ഗഗൻയാത്രികരായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്‌ണൻ, (ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല എന്നിവരെ ആദരിച്ചു.
ചന്ദ്രൻ മുതൽ ചൊവ്വ വരെ രാജ്യം എത്തിനിൽക്കുന്നു. അടുത്തത് മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യമാണ്. ബഹിരാകാശം നമുക്ക് ഗവേഷണപരിസരം മാത്രമല്ല. സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷയുടെയും ഊർജത്തിന്റെയും മാനവികതയുടെയും ഭാവിയാണ്. പരിമിത സൗകര്യങ്ങളിലും അതിരില്ലാത്ത നിശ്ചയദാർഢ്യത്തിലൂടെയും ലക്ഷ്യത്തിലെത്തുന്നതെങ്ങനെയെന്ന് ചന്ദ്രയാൻ ദൗത്യവും മംഗൾയാൻ ദൗത്യവും തെളിയിച്ചു. -രാജ്നാഥ് സിങ് പറഞ്ഞു. 2018-ലാണ് ഗഗൻയാൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ മർഷൽ എ.പി. സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group