
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തെരുവുനായകളെ പിടികൂടി നഗരത്തിനുപുറത്തെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ മാറ്റംവരുത്തി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്. നായകൾ പ്രശ്നക്കാരല്ലെങ്കിൽ വന്ധ്യംകരിക്കുകയും പ്രതിരോധ കുത്തിവെപ്പെടുക്കുകയും ചെയ്തശേഷം പിടികൂടിയ സ്ഥലത്ത് തിരിച്ചുവിടണമെന്ന് കോടതി പറഞ്ഞു. പേവിഷബാധയുള്ളതോ സാധ്യതയുള്ളതോ അക്രമസ്വഭാവമുള്ളതോ ആയ നായകളാണെങ്കിൽ ഷെൽട്ടറുകളിൽ പാർപ്പിക്കണം.
പിടികൂടിയ നായകളെ കുത്തിവെപ്പെടുത്താലും മോചിപ്പിക്കരുതെന്ന രണ്ടംഗബെഞ്ചിൻ്റെ ഉത്തരവ് കുറച്ചധികം കടുപ്പമായെന്നാണ് അഭിപ്രായമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്‌ത, എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസ് എട്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. രണ്ടംഗബെഞ്ചിൻ്റെ ഉത്തരവിൽ പ്രതിഷേധമുയർന്നതോടെ ചീഫ് ജസ്റ്റിസ് വിഷയം മൂന്നംഗബെഞ്ചിന് വിടുകയായിരുന്നു.
മുൻ ഉത്തരവിനെതിരേ കോടതിയെ സമീപിച്ച ശ്വാന പ്രേമികൾ 25,000 രൂപവീതവും എൻജിഒകൾ രണ്ടുലക്ഷം രൂപവീതവും ഏഴുദിവസത്തിനകം കെട്ടിവെക്കണമെന്നും അല്ലെങ്കിൽ തുടർന്നുള്ള ഹിയറിങ്ങുകളിൽ ഹാജരാകാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. തെരുവുനായകൾക്ക് അടിസ്ഥാനസൗകര്യമുണ്ടാക്കാനാകും തുക ചെലവഴിക്കുന്നത്.
പ്രശ്നം രാജ്യമൊട്ടാകെ
തെരുവുനായ വിഷയം രാജ്യതലസ്ഥാനമേഖലയുടെമാത്രം പ്രശ്‌നമല്ലെന്ന് നിരീക്ഷിച്ച കോടതി കേസിൻ്റെ വ്യാപ്‌തി രാജ്യവ്യാപകമാക്കി. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും കക്ഷിചേർത്തു. എബിസി പട്ടങ്ങൾ രാജ്യത്ത് പൊതുവാണ്. വന്ധ്യംകരണം കൃത്യമായി നടപ്പാക്കിയാൽ തെരുവുനായകളുടെ എണ്ണം കുറയുമെന്നും ബെഞ്ച് നിരീക്ഷിച്ചു. വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഇത്തരം കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റിയ ബെഞ്ച്, ദേശീയ നയം ആവശ്യമാണെന്നും വാക്കാൽ നിരീക്ഷിച്ചു.
തെരുവിലിട്ട് തീറ്റകൊടുക്കരുത്
*നായകൾക്ക് ഒരുകാരണവശാലും തെരുവുകളിൽ തീറ്റകൊടുക്കരുത്
*ഓരോ മുനിസിപ്പൽ വാർഡിലും തീറ്റനൽകാൻ അധികൃതർ പ്രത്യേകം സ്ഥലമുണ്ടാക്കണം
*വാർഡിലെ തെരുവുനായകളുടെ എണ്ണം നോക്കിവേണം തീറ്റകൊടുക്കൽ സ്ഥലം കണ്ടെത്താൻ. അവിടെ നോട്ടീസ് ബോർഡുകളുംവേണം
*നിർദേശം പാലിക്കാത്തവർക്കെതിരേ നടപടി
*പരാതിപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കണം
*പൊതുസേവകരെ തടഞ്ഞാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുക്കണം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group