ജയിലിൽക്കിടന്നാൽ മന്ത്രിസ്ഥാനം നഷ്ടം; ബില്ലിനെ എതിർക്കുന്നത് അഴിമതിക്കാർ -മോദി

ജയിലിൽക്കിടന്നാൽ മന്ത്രിസ്ഥാനം നഷ്ടം; ബില്ലിനെ എതിർക്കുന്നത് അഴിമതിക്കാർ -മോദി
ജയിലിൽക്കിടന്നാൽ മന്ത്രിസ്ഥാനം നഷ്ടം; ബില്ലിനെ എതിർക്കുന്നത് അഴിമതിക്കാർ -മോദി
Share  
2025 Aug 23, 10:18 AM
PAZHYIDAM
mannan

ന്യൂഡൽഹി: ഭൂരിഭാഗം നേതാക്കളും ജയിലിലും ജാമ്യത്തിലും കഴിയുന്നതിനാലാണ് ആർജെഡിയും കോൺഗ്രസും ഭരണഘടനയുടെ 130-ാം ഭേദഗതി ബില്ലിനെ എതിർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഗുരുതരകുറ്റകൃത്യങ്ങളുടെ പേരിൽ മന്ത്രിമാർ 30 ദിവസം ജയിലിൽ കഴിഞ്ഞാൽ സ്ഥാനംപോകുമെന്ന് വ്യവസ്ഥചെയ്യുന്ന ബില്ലാണിത്. ബിൽ കൊണ്ടുവന്നപ്പോൾ അഴിമതിക്കാരാണ് ഞെട്ടിയതെന്നും പാസായാൽ അത്തരക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും ബിഹാറിലെ ഗയാജിയിൽനടന്ന പൊതുസമ്മേളനത്തിൽ മോദി പറഞ്ഞു. ബില്ലിൽ ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിൽ സംസാരിക്കുന്നത്.


'ഒരു സർക്കാർ ജീവനക്കാരനെ 50 മണിക്കൂർ തടവിലാക്കിയാൽ, അയാൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ, ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലിൽനിന്നുപോലും സർക്കാരിൻ്റെ ഭാഗമായി തുടരാൻ സാധിക്കും. ജയിലിൽനിന്ന് ഫയലുകളിൽ ഒപ്പിടുന്നതും ജയിലിനുള്ളിൽനിന്ന് സർക്കാർ ഉത്തരവുകൾ വരുന്നതും കുറച്ചുകാലംമുൻപ് നമ്മൾ കണ്ടതാണ്. നേതാക്കളുടെ മനോഭാവം ഇങ്ങനെയാണെങ്കിൽ നമുക്കെങ്ങനെ അഴിമതിക്കെതിരേ പോരാടാനാകും" -മോദി ചോദിച്ചു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി തുടർന്ന ആം ആദ്‌മി നേതാവ് അരവിന് കെജ്‌രിവാളിനെക്കുറിച്ചായിരുന്നു പേരുപറയാതെയുള്ള പരാമർശം.


കോൺഗ്രസും ആർജെഡിയും ബിഹാറിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് അനധികൃത കുടിയേറ്റക്കാർക്ക് നൽകുകയാണെന്നും അതിന് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ബിഹാറിൽ 6880 കോടി രൂപയുടെ 660 മെഗാവാട്ട് ബക്‌സർ താപവൈദ്യുതനിലയം ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു.


ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


വേദിപങ്കിട്ട് ആർജെഡി എംഎൽഎമാർ


: പ്രധാനമന്ത്രി പങ്കെടുത്ത റാലിയുടെ വേദിയിൽ രണ്ട് ആർജെഡി എംഎൽഎമാർ, നവാഡയിൽനിന്നുള്ള ബിഭാ ദേവി, രജൗലി എംഎൽഎ പ്രകാശ് വീർ എന്നിവരാണ് വേദിയിലെത്തിയത്. ആർജെഡി മുൻ എംഎൽഎ രാജ് ബല്ല യാദവിന്റെ ഭാര്യയാണ് ബിഭാദേവി. ഈയടുത്ത് ഒരു ബലാത്സംഗക്കേസിൽ രാജ് ബല്ല യാദവിനെ പട്‌ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രകാശിന് ഇക്കുറി സ്ഥാനാർഥിത്വം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുടുംബത്തിന് പാർട്ടി ടിക്കറ്റ് നിഷേധിച്ചതുമുതൽ ആർജെഡിയുമായി സ്വരച്ചേർച്ചയിലായിരുന്നില്ല അദ്ദേഹം.


അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്ന് ബിജെപി എംപി വിവേക് ഠാക്കൂർ പ്രതികരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam