രാഹുലിന്റെ യാത്ര മുന്നേറുന്നു; പ്രതിരോധത്തിന് ബിജെപി

രാഹുലിന്റെ യാത്ര മുന്നേറുന്നു; പ്രതിരോധത്തിന് ബിജെപി
രാഹുലിന്റെ യാത്ര മുന്നേറുന്നു; പ്രതിരോധത്തിന് ബിജെപി
Share  
2025 Aug 23, 10:16 AM
PAZHYIDAM
mannan

ന്യൂഡൽഹി: രാഹുൽഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയുമായി

പ്രതിപക്ഷം സംസ്ഥാനത്ത് പ്രചാരണത്തിൽ മുന്നേറിയതോടെ ബിഹാറിൽ സഖ്യകക്ഷികളുമായിച്ചേർന്ന് സംയുക്തമുന്നൊരുക്കങ്ങൾക്ക് ബിജെപി. വോട്ട് കവർച്ച ആരോപണമുയർത്തി ബിജെപിയെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ച് രാഹുലിൻ്റെ യാത്രയും എസ്‌ഐആറിനെതിരേ ആർജെഡിയും കോൺഗ്രസും നടത്തുന്ന ശക്തമായ പ്രചാരണവും പ്രതിപക്ഷത്തിന് വലിയ ഊർജം പകർന്നിട്ടുണ്ട്. ഇത് ഉൾക്കൊണ്ട് എൻഡിഎ സഖ്യത്തിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താനാണ് ബിജെപി ഒരുങ്ങുന്നത്.


പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്‌ച ബിഹാറിൽ റാലിയിൽ പങ്കെടുത്തിരുന്നു. സഖ്യം ശക്തിപ്പെടുത്താൻ 14 സമിതികൾക്ക് സംസ്ഥാന എൻഡിഎ രൂപംനൽകി. ഇതിൽ ഏഴെണ്ണം ബിജെപിയും ഏഴെണ്ണം ജെഡിയുവുമാണ് നയിക്കുന്നത്.


ആദ്യഘട്ടമായി സംസ്ഥാനത്തുടനീളം പ്രവർത്തക യോഗങ്ങൾ വിളിച്ചുചേർക്കാനാണ് നീക്കം. ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായ ലോക്ജൻശക്തി പാർട്ടി (രാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ), രാഷ്ട്രീയ ലോക‌മോർച്ച എന്നിവരുടെ പ്രതിനിധികളെയും സമിതികളിൽ ഉൾപ്പെടുത്താനാണ് ശ്രമം. താഴേത്തട്ടിലെ പോരായ്‌മകൾ പരിഹരിക്കുന്നതിനാണ് സംയുക്ത പ്രവർത്തകയോഗങ്ങൾ ചേരുന്നത്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam