കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്കരണം അംഗീകരിച്ച് മന്ത്രിതലസമിതി

കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്കരണം അംഗീകരിച്ച് മന്ത്രിതലസമിതി
കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്കരണം അംഗീകരിച്ച് മന്ത്രിതലസമിതി
Share  
2025 Aug 22, 09:04 AM
PAZHYIDAM
mannan

ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശം തത്ത്വത്തിൽ അംഗീകരിച്ച് നിരക്ക് ഏകീകരണത്തിനുള്ള മന്ത്രിതലസമിതി. ഇനി ജിഎസ്ട‌ി കൗൺസിലിന് മുന്നിലെത്തും. എല്ലാ സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ജി.എസ്ട‌ി കൗൺസിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഒക്ടോബർ ആദ്യത്തോടെ കൗൺസിൽ യോഗമുണ്ടായേക്കുമെന്നാണ് സൂചന.


നിലവിലെ 5, 12, 18, 28 ശതമാനം എന്നീ നാല് ജിഎസ്‌ടി നിരക്കുകളെ 5, 18 നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രനിർദേശം.


പുകയില, ആഡംബര ഉത്പന്നങ്ങൾക്ക് 40 ശതമാനം സ്ലാബുമുണ്ടാകും. കേന്ദ്രനിർദേശം അംഗീകരിക്കാൻ തീരുമാനിച്ചതായി മന്ത്രിതലസമിതി കൺവീനറായ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. കൗൺസിൽ യോഗത്തിൽ നിരക്ക് പരിഷ്‌കരണത്തെ സംസ്ഥാനങ്ങൾ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നിരക്ക് പരിഷ്‌കരണത്തിന്റെ്റെ പ്രയോജനം സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ലഭിക്കണമെന്നും കമ്പനികൾ നേട്ടമുണ്ടാക്കുന്ന സാഹചര്യം തടയണമെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.


വരുമാനനഷ്ടത്തിൽ നീക്കുപോക്ക് വേണം


ഡൽഹിയിൽ ചേർന്ന സമിതിയോഗം കേന്ദ്രനിർദേശത്തെ തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും, പ്രതിപക്ഷസംസ്ഥാനങ്ങൾ വരുമാനനഷ്ടത്തിൽ നിക്കുപോക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ആറംഗസമിതിയിൽ മൂന്നംഗങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നും മൂന്നംഗങ്ങൾ പ്രതിപക്ഷം ഭരിക്കുന്ന കേരളം (ഇടതുപക്ഷം), തെലങ്കാന (കോൺഗ്രസ്), ബംഗാൾ (തൃണമൂൽ) സംസ്ഥാനങ്ങളിൽനിന്നുമാണ്.


കേരളത്തിന് പ്രതിവർഷം നഷ്ട‌ം 9000 കോടി


നികുതിഘടന മാറുമ്പോഴുണ്ടാകുന്ന വരുമാനനഷ്‌ടത്തിലെ ആശങ്ക കേരളം ചൂണ്ടിക്കാട്ടി. പ്രതിവർഷം 9000 കോടിയോളം രൂപയുടെ നഷ്ട‌മുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. വരുമാനത്തിൽ ഇടിവുണ്ടാകുമ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ട‌പരിഹാരം നൽകണമെന്നാവശ്യം പ്രതിപക്ഷ സംസ്ഥാനങ്ങൾ ഉന്നയിച്ചു. ആഡംബരവസ്‌തുക്കൾക്ക് ഉയർന്ന നികുതി വേണമെന്ന നിലപാടുമുയർത്തി. നഷ്ട‌പരിഹാരം ഉറപ്പാക്കാൻ കൃത്യമായ സംവിധാനം വേണമന്ന് തെലങ്കാന ആവശ്യപ്പെട്ടു.


രണ്ടുദിവസത്തെ മന്ത്രിതലസമിതിയോഗം വ്യാഴാഴ്‌ച സമാപിച്ചു. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഒഴിവാക്കാൻ ബുധനാഴ്‌ച സമിതി ധാരണയിലെത്തിയിരുന്നു. ഇതിലും ജി.എസ്‌ടി കൗൺസിൽ യോഗമാണ് അന്തിമ തീരുമാനമെടുക്കുക. നിലവിൽ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് 18 ശതമാനമാണ് ജിഎസ്ടി.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam