
മധുര : നടൻ വിജയുടെ തമിഴക വെട്രി കഴകത്തിൻ്റെ രണ്ടാം സംസ്ഥാന
സമ്മേളനം അക്ഷരാർഥത്തിൽ മധുരയെ ഇളക്കിമറിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകരെത്തിയതോടെ, സമ്മേളന വേദിയായ പാറപ്പത്തിയിലെ മൈതാനം നിറഞ്ഞുകവിഞ്ഞു. 500 ഏക്കർ വിസ്തൃതിയുള്ള മൈതാനത്ത് ഒന്നര ലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. രണ്ടുലക്ഷത്തോളംപേർ വന്നതായാണ് കണക്കാക്കുന്നത്. വൈകീട്ട് നാലിന് വിജയ് സമ്മേളനവേദിയിൽ എത്തിയതോടെ പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം വിളി തുടങ്ങി.
വേദിക്ക് മുന്നിൽ 300 മീറ്റർ നീളത്തിൽ തയ്യാറാക്കിയ റാമ്പിൽ കയറിനിന്ന് ഇരുവശത്തുമുള്ള പ്രവർത്തകരെ വിജയ് അഭിവാദ്യം ചെയ്‌തശേഷമാണ് വിജയ് പ്രസംഗം തുടങ്ങിയത്. പാർട്ടി ജനറൽ സെക്രട്ടറി ആനന്ദ്, ആദവ് അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി. നാലുമുതൽ ഏഴുവരെ നീണ്ട സമ്മേളനത്തിനിടെ നെയ്യാണ്ടിമേളം, സിലമ്പാട്ടം തുടങ്ങിയ കലാപരിപാടികളുമുണ്ടായിരുന്നു.
സർക്കാരിനെ വിമർശിച്ച് പത്തു പ്രമേയങ്ങൾ
സമ്മേളനത്തിൽ ഡിഎംകെ സർക്കാരിനെയും കേന്ദ്രസർക്കാരിനെയും വിമർശിക്കുന്ന പത്ത് പ്രമേയങ്ങൾ പാസാക്കി.
വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൊണ്ടുവന്ന നിയമഭേദഗതികൾ, ചെന്നൈയിലെ ശുചീകരണത്തൊഴിലാളികളെ അറസ്റ്റുചെയ്‌ത നടപടി, കസ്റ്റഡി മരണം, നെയ്ത്തുകാരുടെ വിഷയങ്ങൾ, പരന്തൂറിലെ പുതിയ വിമാനത്താവളം, ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ വിഷയം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രമേയങ്ങൾ പാസാക്കിയത്.
പൊള്ളുന്ന ചൂടിൽ വലഞ്ഞ് അണികൾ; 357 പേർ കുഴഞ്ഞുവീണു
മധുരയിലെ പൊള്ളുന്ന ചൂടിൽ, സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ശരിക്കും വലഞ്ഞു. വൊളണ്ടിയർമാരും പ്രവർത്തകരുമുൾപ്പെടെ 357 പേർ ചൂടിൽ മയങ്ങിവീണു. ഇവരെ ഉടൻതന്നെ സമ്മേളനസ്ഥലത്തുനിന്ന് മാറ്റി
ഇതിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഹൃദയാഘാതം കാരണം മരിച്ചു. ആളുകളെ ആശുപത്രിയിലെത്തിക്കാനും മറ്റും 40 ആംബുലൻസുകൾ ഒരുക്കിയിരുന്നു. കനത്ത ചൂട് കാരണം ചെറിയ കുട്ടികളുമായി വന്ന പ്രവർത്തകരെ മാറ്റിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group