‘അകത്തായാൽ പുറത്ത്‌’: വിവാദബിൽ ജെപിസിക്ക്‌

‘അകത്തായാൽ പുറത്ത്‌’: വിവാദബിൽ ജെപിസിക്ക്‌
‘അകത്തായാൽ പുറത്ത്‌’: വിവാദബിൽ ജെപിസിക്ക്‌
Share  
2025 Aug 21, 10:03 AM
PAZHYIDAM
mannan

ന്യൂഡൽഹി: അഞ്ചുവർഷമോ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവന്നാൽ മന്ത്രിമാരെ 31-ാം ദിവസംമുതൽ സ്ഥാനഭ്രഷ്‌ടരാക്കാൻ വ്യവസ്ഥചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബിൽ ലോക് സഭയെ പ്രക്ഷുബ്ധമാക്കി.


ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കോളമെത്തി. ബില്ലിൻ്റെ പകർപ്പുകൾ കീറിയെറിഞ്ഞ് പ്രതിപക്ഷം ഭരണപക്ഷത്തിനടുത്തേക്ക് തിരിഞ്ഞു. പോർവിളികളാൽ സഭ അല്പനേരം സ്‌തംഭിച്ചു. തുടർനടപടികളിലേക്ക് കടക്കാനാവാതെ സ്‌പീക്കർ ഓം ബിർളയ്ക്ക് സഭ ഒരു മണിക്കൂർ നിർത്തിവെക്കേണ്ടിവന്നു.


രാഷ്ട്രീയ കോളിളക്കമുണ്ടാക്കുന്ന വിവാദ വ്യവസ്ഥകളടങ്ങിയ ഭരണഘടനയുടെ 130-ാം ഭേദഗതി ബില്ലും അനുബന്ധ ബില്ലുകളും ഉൾപ്പെടെ മൂന്നു ബില്ലുകൾ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഗവൺമെന്റ്റ് ഓഫ് യൂണിയൻ ടെറിട്ടറീസ് ഭേദഗതി, ജമ്മു-കശ്‌മീർ പുനഃസംഘടനാ ഭേദഗതി ബില്ലുകളാണ് ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പമുള്ളത്. ഇവ പിന്നീട് പാർലമെൻ്റിൻ്റെ സംയുക്തസമിതിക്ക്(ജെപിസി) വിട്ടു. ലോക്സ‌ഭയുടെ 21 അംഗങ്ങളും രാജ്യസഭയുടെ 10 അംഗങ്ങളുമാണ് ജെപിസിയിലുള്ളത്. അംഗങ്ങളുടെ പേര് വ്യാഴാഴ്‌ച പ്രഖ്യാപിക്കും.


ബിൽ അവതരണത്തിലേക്ക് അമിത് ഷാ കടന്നപ്പോൾ കല്യാൺ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി. കോൺഗ്രസിന്റേതടക്കമുള്ള മറ്റ് പ്രതിപക്ഷാംഗങ്ങൾ ഈ ഘട്ടത്തിൽ പ്രതിഷേധവുമായി ഇറങ്ങിയില്ല. ബില്ലിനോടുള്ള വിയോജനക്കുറിപ്പ് ഇവർ ക്രമപ്രശ്ന‌ത്തിലൂടെ രേഖപ്പെടുത്തി.


ആർഎസ്‌പി അംഗം എൻ.കെ. പ്രേമചന്ദ്രനും കോൺഗ്രസ് അംഗം കെ.സി. വേണുഗോപാലുമടക്കമുള്ളവർ വിയോജിപ്പുന്നയിച്ച് സംസാരിക്കവേ, അവരുടെ മൈക്കിനടുത്തുചെന്ന് തൃണമൂൽ അംഗം കല്യാൺ ബാനർജി മുദ്രാവാക്യം


ബില്ലുകൾ കീറിയെറിഞ്ഞു


ആഭ്യന്തരമന്ത്രി മറുപടി പറയുന്നതിനിടയിൽ അവിടെയും കല്യാൺ ബാനർജിയുടെ നേത്യത്വത്തിൽ മുദ്രാവാക്യം വിളികളായി. ഇതിനിടെ മറ്റു പ്രതിപക്ഷാംഗങ്ങളും എതിർപ്പുമായി നടുത്തളത്തിലിറങ്ങി. അമിത് ഷായുടെ നേർക്ക് അവർ ബില്ലിൻ്റെ പകർപ്പുകൾ കീറിയെറിഞ്ഞു. മന്ത്രി ഇത് കൂസാതെ പ്രസംഗം തുടർന്നു. ഇതോടെ അമിത്ഷായുടെ തൊട്ടുപിന്നിലിരുന്ന മന്ത്രിമാരായ കിരൺ റിജിജുവും രവണീത് സിങ് ബിട്ടുവും പ്രകോപിതരായി തൃണമൂൽ അംഗങ്ങളോട് കയർത്തു. പിന്നീട് പരസ്‌പര പോർവിളിയിൽ സഭ മുങ്ങി.


മൂന്നുമണിക്ക് സഭ പുനരാരംഭിച്ചപ്പോഴും പ്രക്ഷുബ്‌ധമായിരുന്നു. ഇതിനിടെ വാച്ച് ആൻഡ് വാർഡിനെയും അണിനിരത്തി. സംഘർഷാന്തരീക്ഷം തിരിച്ചറിഞ്ഞ് ആഭ്യന്തരമന്ത്രി അമിത്ഷാ ട്രഷറി ബെഞ്ചിൻ്റെ മൂന്നാംനിരയിൽ ഇരുന്നാണ് ബില്ലിന്റെ തുടർനടപടി പൂർത്തിയാക്കിയത്. മന്ത്രിക്കുചുറ്റിലും ഭരണകക്ഷിയംഗങ്ങൾ സുരക്ഷാവലയം തീർത്തിരുന്നു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam