
ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കുന്ന ചുരുക്കപ്പട്ടികയിലെ പേരുകളിൽ സർക്കാരിനോ ചാൻസലറായ ഗവർണർക്കോ എതിർപ്പുണ്ടെങ്കിൽ തീരുമാനം സുപ്രീംകോടതിയുടേതാകും.
വിയോജിപ്പുകളുടെ ഫയലുകൾ കോടതിക്ക് നൽകണമെന്നും എതിർപ്പുകൾ ഉന്നയിക്കാൻ അവസരം നൽകിയശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെവി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
കോടതി നിയമിച്ച ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ കമ്മിറ്റി അക്ഷരമാലക്രമത്തിൽ നൽകുന്ന ചുരുക്കപ്പട്ടികയിൽനിന്ന് മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രിക്ക് പേരുകൾ നിർദേശിക്കാമെന്നും അതു പരിഗണിച്ചുവേണം ഗവർണർ വിസി നിയമനം നടത്താനെന്നും ബെഞ്ച് പറഞ്ഞു. വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടരുന്നതിനിടെ തിങ്കളാഴ്ചയാണ് ജസ്റ്റിസ് ധൂലിയയെ സെർച്ച് കമ്മിറ്റി അധ്യക്ഷനായി നിയമിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.
ചരുക്കപ്പട്ടിക നൽകേണ്ടത് മുഖ്യമന്ത്രിക്ക്
വകുപ്പുമന്ത്രിക്കല്ല. മുഖ്യമന്ത്രിക്കുവേണം ചുരുക്കപ്പട്ടിക നൽകേണ്ടത്. ഇതിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് രേഖപ്പെടുത്താം. വിയോജിപ്പുകൾ ഗവർണർക്കും ഫയലിൽ രേഖപ്പെടുത്താം.
മറ്റു നിർദേശങ്ങൾ
*ചുരുക്കപ്പട്ടിക കിട്ടി രണ്ടാഴ്ചയ്ക്കുള്ളിൽ മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി പേരുകൾ നിർദേശിക്കണം.
*മുഖ്യമന്ത്രിയുടെ ഫയൽ ലഭിച്ചാൽ അഭിപ്രായ വ്യത്യാസമില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം ഗവർണർ അംഗീകാരം നൽകണം.
* ഒരാഴ്ചയ്ക്കുള്ളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയമനം വിജ്ഞാപനം ചെയ്യണം
ഗവർണറുടെ പട്ടികയിൽ മലയാളികളില്ല
സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണർ എട്ട് അംഗങ്ങളെയും സർക്കാർ 10 അംഗങ്ങളെയുമാണ് നിർദേശിച്ചത്. ഇതിൽനിന്ന് അധ്യക്ഷൻ അഞ്ചംഗസമിതിയുണ്ടാക്കും. ഗവർണറുടെ പട്ടികയിൽ മലയാളികളില്ല.
സർക്കാരിന്റെ പട്ടിക:
സാങ്കേതിക സർവകലാശാല - പ്രൊഫ. റാം രാമസ്വാമി (ഹൈദരാബാദ് കേന്ദ്രസർവകലാശാല മുൻ വിസി), പ്രൊഫ. നിലോയ് ഗാംഗുലി (ഖരഗ്‌പുർ ഐഐടി അധ്യാപകൻ), പ്രൊഫ. വി.എൻ. അച്യുതനായ്ക്കൻ (ഖരഗ്‌പൂർ ഐഐടി അധ്യാപകൻ), പ്രൊഫ. കെ.എൻ. മധുസൂദനൻ (കുസാറ്റ് മുൻ വിസി), പ്രൊഫ. എം.കെ. ജയരാജ് (കാലിക്കറ്റ് സർവകലാശാല മുൻ വിസി).
ഡിജിറ്റൽ സർവകലാശാല പ്രൊഫ. ടി.ആർ. ഗോവിന്ദരാജൻ (മദ്രാസ് സർവകലാശാല ഫിസിക്‌സ് വിസിറ്റിങ് പ്രൊഫസർ), ഡോ. എസ്. ചാറ്റർജി (ബെംഗളുരു ഐഐഎ റിട്ട. പ്രൊഫസർ), ഡോ. സാബു തോമസ് (എംജി സർവകലാശാല മുൻ വിസി), ഡോ. ടി. ജയരാമൻ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻഡയറക്‌ടർ), ഡോ. ഗംഗൻ പ്രതാപ് (കുസാറ്റ് മുൻ
ഗവർണറുടെ പട്ടിക
: പ്രൊഫ. വി. കാമകോടി (മദ്രാസ് ഐഐടി ഡയറക്‌ടർ), പ്രൊഫ. അഭയ് കരന്ദികാർ (കേന്ദ്ര സെക്രട്ടറി, ശാസ്ത്ര-സാങ്കേതിക വകുപ്പ്), പ്രൊഫ. ശിരീഷ് ബി. കേദാരെ (ബോംബെ ഐഐടി ഡയറക്‌ടർ), പ്രൊഫ. അവിനാശ് കുമാർ അഗർവാൾ (ജോധ്‌പൂർ ഐഐടി ഡയറക്‌ടർ), പ്രൊഫ. മുകുൾ എസ്. സുതാവൻ (അലഹാബാദ് ഐഐഐടി ഡയറക്‌ടർ), പ്രൊഫ. പ്രസാദ് കൃഷ്ണ (കോഴിക്കോട് എൻഐടി ഡയറക്‌ടർ), പ്രൊഫ. ബിനോദ് കുമാർ കനോജിയ (ജലന്ധർ എൻഐടി ഡയറക്‌ടർ), പ്രൊഫ. സച്ചിൻ മഹേശ്വരി (ഗുരു ജാംദേശ്വർ സർവകലാശാല വിസി).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group