ഹൈഡ്രജൻ തീവണ്ടി സജ്ജം; പരീക്ഷണ ഓട്ടം ഉടൻ

ഹൈഡ്രജൻ തീവണ്ടി സജ്ജം; പരീക്ഷണ ഓട്ടം ഉടൻ
ഹൈഡ്രജൻ തീവണ്ടി സജ്ജം; പരീക്ഷണ ഓട്ടം ഉടൻ
Share  
2025 Aug 18, 10:19 AM
PAZHYIDAM
mannan

ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി(ഐസിഎഫ്)യിൽ നിർമാണം പൂർത്തിയായി. നോർതേൺ റെയിൽവേക്കു കൈമാറിയശേഷം ഹരിയാണയിലെ സോനിപത് ജിന് പാതയിൽ ഇതിന്റെ പരീക്ഷണ ഓട്ടം ഉടനുണ്ടാവും.


ഹൈഡ്രജൻ തീവണ്ടിയുടെ ഭാരം കയറ്റിയുള്ള പരീക്ഷണം പൂർത്തിയായതായി ഐസിഎഫ് ജനറൽ മാനേജർ യു. സുബ്ബറാവു അറിയിച്ചു. ഇതിന്റെ എൻജിൻ ജൂലായിൽ ഐസിഎഫിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 118 കോടി രൂപ ചെലവിൽ നിർമിച്ച വണ്ടിയുടെ മുന്നിലും പിറകിലും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഒരോ എൻജിനുകളും നടുവിൽ എട്ട് കോച്ചുകളുമാണുണ്ടാകുക. മൊത്തം 2,600 പേർക്ക് യാത്ര ചെയ്യാം. നിരീക്ഷണക്യാമറകളും സ്വയം പ്രവർത്തിക്കുന്ന വാതിലുകളുമുണ്ടാകും.


ടാങ്കിൽ സംഭരിച്ച ഹൈഡ്രജൻ അന്തരീക്ഷവായുവിലെ ഓക്‌സിജനുമായി ഫ്യൂവൽ സെൽ ഉപയോഗിച്ച് സംയോജിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് എൻജിനെ ചലിപ്പിക്കുക. ഹൈഡ്രജനും ഓക്‌സിജനും ചേരുമ്പോൾ ഉണ്ടാവുന്ന വെള്ളംമാത്രമാണ് പുറന്തള്ളുക എന്നതുകൊണ്ട് മലിനീകരണം ഒട്ടുമുണ്ടാവില്ല. 1200 കുതിരശക്തിയുള്ള എൻജിനുകളാണ് ഹൈഡ്രജൻ തീവണ്ടിക്കുള്ളത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.


രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി ഉടൻ പുറത്തിറങ്ങുമെന്നും നിർണായക നാഴികക്കല്ലാണിതെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.


ലോകത്ത് നാലുരാജ്യങ്ങൾമാത്രമാണ് ഹൈഡ്രജൻ തീവണ്ടി നിർമിക്കുന്നതെന്നും അവയുടെ എൻജിന് 500 മുതൽ 600 വരെ കുതിരശക്തിയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നോർതേൺ റെയിൽവേയിലെ സോനിപത്- ജിന് പാതയിലാവും ആദ്യ വണ്ടി സർവീസ് നടത്തുക. വിവിധ പൈതൃക പാതകളിൽ 35 ഹൈഡ്രജൻ തീവണ്ടികൾ ഓടിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam