
ന്യൂഡൽഹി: ജഗ്‌ദീപ് ധൻകർ രാജിവെച്ച ഒഴിവിലേക്കുള്ള ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ ബിജെപി ഉന്നതസമിതിയായ പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച്‌ച വൈകീട്ട് ആറിന് ഡൽഹിയിൽ ചേരും. പാർട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിർന്ന നേതാക്കളും പങ്കെടുക്കും. തുടർന്ന്, ചൊവ്വാഴ്ച്‌ച എൻഡിഎ യോഗവും നിശ്ചയിച്ചിട്ടുണ്ട്.
പാർലമെന്റിന്റെ മഴക്കാലസമ്മേളനത്തിൻ്റെ ആദ്യ ദിവസമാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്‌ദീപ് ധൻകർ രാജിവെച്ചത്. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ഉപരാഷ്ട്രപതിതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് യോഗം.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുതൽ കർണാടക ഗവർണർ തവർചന്ദ് ഗഹഫ്ലോതിന്റെ പേരുവരെ പ്രചാരത്തിലുണ്ട്. അപ്രതീക്ഷിതമായ ഒരു പേര് പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. ആർഎസ്എസിനുകൂടി സമ്മതനായ ഒരു സ്ഥാനാർഥിയെയായിരിക്കും പ്രഖ്യാപിക്കുക. അന്തിമതീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും നിർണായകപങ്കുണ്ട്.
ഇന്ത്യ സഖ്യം യോഗം നാളെ
ഉപരാഷ്ട്രപതിസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയെ തിങ്കളാഴ്‌ച നിശ്ചയിച്ചേക്കും. ഇന്ത്യ സഖ്യ പാർട്ടികളുടെ പാർലമെന്റിലെ നേതാക്കൾ രാവിലെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group