
ന്യൂഡൽഹി: 'വോട്ടുകവർച്ച' ആരോപണമുന്നയിച്ച് ലോകഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന 1300 കിലോമീറ്റർ 'വോട്ട് അധികാര' യാത്ര ഞായറാഴ്‌ച ബിഹാറിലെ സസാറാമിൽ ആരംഭിക്കും. സെപ്റ്റംബർ ഒന്നിന് പട്‌ന ഗാന്ധിമൈതാനിയിൽ ഇന്ത്യസഖ്യ' നേതാക്കൾ പങ്കെടുക്കുന്ന ബഹുജനറാലിയോടെ സമാപിക്കും.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിൻ്റെ യാത്ര. രണ്ടാഴ്ച്‌ചയോളം രാഹുൽ ബിഹാറിലുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊർജംപകരാൻ യാത്രയിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ഞായറാഴ്‌ച ആർജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പംചേരും. സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും. യാത്രയ്ക്കുമുന്നോടിയായി ആർജെഡി പ്രചാരണഗാന വിഡിയോ പുറത്തുവിട്ടു. രാഹുലുമായി തേജസ്വി വേദിപങ്കിടുന്നതിൻ്റെ ദൃശ്യങ്ങളും ഉള്ളടക്കത്തിലുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group