
ന്യൂഡൽഹി: രാജ്യം വെള്ളിയാഴ്‌ച 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷവുമുണ്ടാകും. രാജ്യമെങ്ങും പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ചെങ്കോട്ടയെയും പരിസരത്തെയും അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് നിരീക്ഷണം ശക്തമാക്കി.
പ്രധാനമന്ത്രിയായി ചെങ്കോട്ടയിൽനിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിനപ്രസംഗമാകും. 2014 മുതൽ കഴിഞ്ഞവർഷംവരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോദി ഉപയോഗിച്ചിരുന്നത്. ഇക്കൊല്ലം വാക്കുകൾ ഒരുലക്ഷം കടന്നേക്കും. സ്വാതന്ത്ര്യദിനാഘോഷത്തിൽ അയ്യായിരത്തോളം വിശിഷ്‌ടാതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group