എസ്‌സിഒ ഉച്ചകോടിക്കായി മോദി ചൈനയിലേക്ക്; സന്ദർശനം ട്രംപിന്റെ തീരുവയുദ്ധത്തിനിടെ

എസ്‌സിഒ ഉച്ചകോടിക്കായി മോദി ചൈനയിലേക്ക്; സന്ദർശനം ട്രംപിന്റെ തീരുവയുദ്ധത്തിനിടെ
എസ്‌സിഒ ഉച്ചകോടിക്കായി മോദി ചൈനയിലേക്ക്; സന്ദർശനം ട്രംപിന്റെ തീരുവയുദ്ധത്തിനിടെ
Share  
2025 Aug 07, 10:07 AM
mannan

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവനിലുണ്ടായ സംഘർഷവും

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്‌താന് ചൈനനൽകിയ പിന്തുണയും ഉഭയകക്ഷി ബന്ധത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഈ മാസം 31-നും സെപ്റ്റംബർ ഒന്നിനും ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘം (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് യാത്ര.


യുഎസ് പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏറെ നിർണായകമാണ് പ്രധാനമന്ത്രിയുടെ ചൈനാസന്ദർശനം. 2019-ലാണ് മോദി ഒടുവിൽ ചൈനയിൽപ്പോയത്. 2020-ലെ ഗാൽവൻ സംഘർഷത്തിനുശേഷം ആദ്യമായാണ് അദ്ദേഹം ചൈന സന്ദർശിക്കുന്നത്.


സംഘർഷത്തിനു പരിഹാരമെന്നനിലയിൽ സേനാപിൻമാറ്റം ഉൾപ്പെടെയുള്ള നടപടികൾ ഇരുരാജ്യങ്ങളും തുടരുകയാണ്. ഗാൽവൻ സംഘർഷത്തെത്തുടർന്ന് ഉഭയകക്ഷിബന്ധം ഉലഞ്ഞശേഷം 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽനടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ, ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷത്തിന് ചൈനയുടെ പിന്തുണ പാകിസ്താനായിരുന്നു. ജൂണിൽ ചൈനയിലെ ചിങ്‌ഡാവോയിൽനടന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ പ്രമേയം പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാൻ കൂട്ടാക്കിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രസ്‌താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് മടങ്ങുകയായിരുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan