ആദ്യ വിവാഹമോചനത്തിലെ ജീവനാംശം രണ്ടാമത്തേതിന് ബാധകമല്ല -സുപ്രീംകോടതി

ആദ്യ വിവാഹമോചനത്തിലെ ജീവനാംശം രണ്ടാമത്തേതിന് ബാധകമല്ല -സുപ്രീംകോടതി
ആദ്യ വിവാഹമോചനത്തിലെ ജീവനാംശം രണ്ടാമത്തേതിന് ബാധകമല്ല -സുപ്രീംകോടതി
Share  
2025 Aug 07, 10:03 AM
mannan

ന്യൂഡൽഹി: ഭാര്യയുടെ ആദ്യ വിവാഹമോചനത്തിൽ ജീവനാംശം ലഭിച്ചെന്നത്

രണ്ടാമത്തെ വിവാഹമോചനത്തിലെ ജീവനാംശം കണക്കാക്കുന്നതിനെ ബാധിക്കില്ലെന്ന് ഭർത്താവിനോട് സൂപ്രീംകോടതി. അതേസമയം, ലിങ്ക്‌ഡ്ഇൻ പ്രൊഫൈൽ നോക്കി ഭർത്താവിൻ്റെ വരുമാനം നിശ്ചയിക്കാനാവില്ലെന്ന് ഭാര്യയോടും സുപ്രീംകോടതി പറഞ്ഞു. മുംബൈയിലെ ഒരു വിവാഹമോചനക്കേസിലെ ജീവനാംശവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.


ആദ്യവിവാഹമോചനത്തിൽ ജീവനാംശം ലഭിച്ചതിനാൽ രണ്ടാമത്തേതിൽ ഭാര്യ അതിന് അർഹയല്ലെന്നായിരുന്നു ഭർത്താവിൻ്റെ വാദം. എന്നാൽ, രണ്ടാമത്തെ വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തിൽ അതിന് (പ്രസക്തിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയുടെ സവിശേഷാധികാരമുപയോഗിച്ച് വിവാഹം അസാധുവാക്കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിൻ്റെ നിരീക്ഷണം.


പരസ്‌പരം അംഗീകരിച്ച ഒത്തുതീർപ്പുവഴി ദമ്പതിമാർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. പിന്നീട് ഭാര്യ അതിൽനിന്ന് പിൻമാറി. മുംബൈയിലെ ആഡംബര മേഖലയിൽ നാലുകോടിയുടെ ഫ്ലാറ്റാണ് ഭർത്താവ് നൽകാമെന്നേറ്റത്. ഫ്ലാറ്റിനുപകരം നാലുകോടി രൂപ നൽകാനും ഭർത്താവ് തയ്യാറായി. എന്നാൽ, തനിക്ക് സ്ഥിരം ജീവനാംശമായി 12 കോടി വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടു.


ജോലിയില്ലെന്നും ഇത്രയും തുക നൽകാനാവില്ലെന്നും ഭർത്താവ് വാദിച്ചു. ആദ്യവിവാഹത്തിലുണ്ടായ ഓട്ടിസം ബാധിച്ച കുട്ടിയെ പരിചരിക്കാനായി സ്വകാര്യബാങ്കിലെ ജോലി വിട്ടെന്നും ഭർത്താവ് അറിയിച്ചു. ഇതംഗീകരിച്ച സുപ്രീംകോടതി, ഭർത്താവ് മുന്നോട്ടുവെച്ച തുക പര്യാപ്‌തമാണെന്ന് വിധിച്ചു. കുട്ടിയെ നോക്കുന്ന സാഹചര്യത്തിൽ ഭർത്താവിന്റെ സാമ്പത്തികസാഹചര്യങ്ങളും കോടതി വിലയിരുത്തി.


ഭർത്താവിന് ജോലിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ലിങ്ക്‌ഡ്ഇൻ പ്രൊഫൈലിൽനിന്ന് മനസ്സിലാവുന്നതെന്ന് ഭാര്യ വാദിച്ചു. ലിങ്ക്‌ഡ്ഇൻ നോക്കി വരുമാനം നിശ്ചയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നല്ല ജോലിയും വിദ്യാഭ്യാസവുമുള്ള ഭാര്യക്ക് ഇതിലേറെ ജീവനാംശത്തിന്റെ് ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഭർത്ത്യവീട്ടിൽ ക്രൂരത നേരിട്ടെന്ന് ഭാര്യനൽകിയ ക്രിമിനൽക്കേസിൽ കഴമ്പില്ലെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan