കശ്മീരിന് സംസ്ഥാനപദവി നൽകാൻ നീക്കം

കശ്മീരിന് സംസ്ഥാനപദവി നൽകാൻ നീക്കം
കശ്മീരിന് സംസ്ഥാനപദവി നൽകാൻ നീക്കം
Share  
2025 Aug 06, 09:22 AM
mannan

ന്യൂഡൽഹി: ജമ്മു കശ്‌മീരിന് സംസ്ഥാനപദവി നൽകുന്നതിനായി പാർലമെന്റ്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീങ്ങുന്നതായി റിപ്പോർട്ടുകൾ. ജമ്മു-കശ്‌മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയതിൻ്റെ ആറാം വാർഷികമായിരുന്നു ചൊവ്വാഴ്ച്‌ച. സുപ്രിംകോടതി വെള്ളിയാഴ്‌ച കശ്‌മീർ വിഷയം പരിഗണിക്കുന്നുണ്ട്.


പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഞായറാഴ്ച്‌ച രാഷ്ട്രപതി (ദ്രൗപദി മുർമുവിനെ സന്ദർശിച്ചത് കശ്‌മീർ വിഷയവുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ ബില്ലിന് അംഗീകാരം നൽകി ഈമാസം 21-ന് അവസാനിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർനീക്കം.


2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം അനുച്ഛേദം റദ്ദാക്കിയത്. ഇതോടൊപ്പ സംസ്ഥാനത്തിനെ ജമ്മു-കശ്‌മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്‌തു. കേന്ദ്രനടപടി 2023 ഡിസംബർ 11-ന് സുപ്രീംകോടതി ശരിവെച്ചെങ്കിലും സംസ്ഥാനപദവി സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നു.


ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് സ്ഥിരമായിട്ടല്ലെന്നും സംസ്ഥാനപദവി തിരിച്ചുനൽകുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം, പത്തുവർഷത്തിനുശേഷം 2024 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലെത്തിയെങ്കിലും സംസ്ഥാനപദവി ലഭിച്ചിട്ടില്ല.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan