മികച്ച സാമൂഹ്യ പ്രവർത്തനത്തിന് ശ്രീമതി ടി . ദേവിക്ക് ദേശീയ പുരസ്കാരം .

മികച്ച സാമൂഹ്യ പ്രവർത്തനത്തിന് ശ്രീമതി ടി . ദേവിക്ക് ദേശീയ പുരസ്കാരം .
മികച്ച സാമൂഹ്യ പ്രവർത്തനത്തിന് ശ്രീമതി ടി . ദേവിക്ക് ദേശീയ പുരസ്കാരം .
Share  
2025 Jul 26, 10:26 PM
mannan

മികച്ച സാമൂഹ്യ പ്രവർത്തനത്തിന്

ശ്രീമതി ടി. ദേവിക്ക് ദേശീയ പുരസ്കാരം .


കോഴിക്കോട് :അഖിലേന്ത്യ മഹിളാ സംഘത്തിൻറെ ഇന്നത്തെ മുൻ അംഗം. കേരള വനിതാ കമ്മിറ്റി അംഗം, കോഴിക്കോട് കോർപ്പറേഷനിലെ മുൻ കൗൺസിലർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രമുഖ സാമൂഹിക പ്രവർത്തക ശ്രീമതി ടി .ദേവി ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരത്തിന് അർഹയായി .

devikkn

കോഴിക്കോട്ട് അറബിക്കല്യാണം ഇല്ലാതാക്കുന്നതിൽ അന്നത്തെ മേയർ ശ്രീ.കുട്ടികൃഷ്ണൻനായരും ദേവിയുംവഹിച്ച പങ്ക്ഇന്ത്യഗവർമ്മെണ്ടി നെക്കൊണ്ട്‌ ഇടപെടുവിച്ച് ഇല്ലാതാക്കുന്നതിലും ഈ ധീര വനിത നേരത്തെ തന്നെ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിരുന്നു .


devi-anil

ഒഞ്ചിയം സ്വദേശിനിയായ ഇവർ റെയിൽവേ ഉദ്യോഗസ്ഥനായ അയ്യപ്പൻറെ പത്നിയായാണ് കോഴിക്കോ ട്ടെത്തുന്നത് .

പിന്നീട് വനിതാ പ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും  സാമൂഹിക പ്രവർത്തകയായി മാറുകയാണുണ്ടായത്  ,

 

devi-award

ഈയടുത്ത ദിവസം സി പി എം സൗത്ത് ഏരിയ സെക്രട്ടറി കെ ബൈജു അധ്യക്ഷത വഹിച്ചുകൊണ്ട് കോഴിക്കോട്ടു നടന്ന ചടങ്ങിൽ കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഭക്ഷ്യശ്രീ ബഹുജന സംഘട നയുടെ സംസ്ഥാന ചെയർമാനുമായ ഡോക്ടർ കെ .കെ .എൻ കുറുപ്പ്  ഭാരത് സേവക് സമാജ്‌  ദേശീയ അവാർഡ് ദേവിക്ക് സമർപ്പിച്ചു .


devikkn_1753549783

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എം.ബിജുലാൽ ചടങ്ങിൽ സംസാരിച്ചു .

മകൾ ടി .സുജാതയും,പി .മുഹമ്മദ് ഇക്‌ബാലും .എൻജിനീയർ അനിൽകുമാർ പൊറ്റെക്കാടും ചടങ്ങിൽ അവാർഡ് ജേതാവിന് ആശംസകളർപ്പിച്ചു 


 

devi3
devi2
devi-awe
devi2_1753549912
mnj

അറബിക്കല്യാണം ഒരു വിശുദ്ധ കൂട്ടിക്കൊടുപ്പ് വ്യഭിചാരം

: ദിവാകരൻ ചോമ്പാല 


കോഴിക്കോട്ടും ഹൈദരാബാദിലും മറ്റും പോയകാലങ്ങളിൽ ദരിദ്ര കുടുംബങ്ങളിൽ നടന്നുവന്നിരുന്ന അറബിക്കല്യാണം അറബി വൃദ്ധന്മാരടക്കം സമ്പന്ന ഹോട്ടലുകളിൽ ദിവസങ്ങളോളം താമസി ക്കുമ്പോൾ അവർക്ക് 12നും 20 നും ഇടയിൽ ഇളം പ്രായത്തിലുള്ള കന്യകകളായ പെൺകുട്ടികളെ കുടുംബാംഗങ്ങൾ 3000 രൂപ പ്രതിഫലം വാങ്ങി അറബിക്ക് ഒപ്പം അന്തിയുറങ്ങാൻ വിട്ടുകൊടുത്തിരുന്നു ഒരു കാലമുണ്ടായിരുന്നു


പേരിന് ഖാസി ഒരു നിക്കാഹ് ചടങ്ങുകൾ നടത്തും .അതോടൊപ്പം തന്നെ മൊഴിചൊല്ലലും എഴുതി വാങ്ങും.....

.ഇതിൻറെ ബ്രോക്കർമാർ ഭാഷയറിയാത്ത പെൺകുട്ടിക്കും അറബിക്കും ഇടയിൽ പ്രവർത്തിച്ച് വലിയ തുക പാരിതോഷികം കൈപ്പറ്റിയിരുന്നു .

അതൊരു പഴയകഥ . കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആയ ശ്രീമതി. ടി .ദേവി ഇതിനെതിരായി മേയർ കുട്ടികൃഷ്ണൻ നായരോടൊപ്പം ചേർന്ന് സെമിനാറുകളും മറ്റും നടത്തിയും വാർത്താമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചും പ്രതികരിച്ചും പ്രതിഷേധം വളർത്തിയെടുത്തു ' മുസ്ലിം മത പണ്ഡിതന്മാരുമായി ഈ കാര്യം സംസാരിക്കണമെന്ന് ഇ എം എസ് ശ്രീമതി ദേവിയെ ഉപദേശിക്കുകയുമുണ്ടായി.


ഇ.എം.എസ് എപ്പോഴും എന്തായി? ...എങ്ങനെയായി?

എന്നൊക്കെ അന്വേഷിക്കുമായിരുന്നത്രെ .

എന്നിട്ട് പോയിന്റൊക്കെ പറഞ്ഞുതന്നിട്ടു പറയും: ''മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നന്നായി സൂക്ഷിക്കണം. വിഷയമിതായതുകൊണ്ടാണ്.

മുസ്ലിം മതമൗലികവാദികളെ ആദ്യം ഇന്റര്‍വ്യൂ ചെയ്യണം.

ദേവി തന്നെ അതു ചെയ്യണം. തായാട്ട് ശങ്കരനെ കണ്ട് ഒന്നു ചര്‍ച്ച നടത്തണം.

ദേശാഭിമാനി വാരികയ്ക്ക് വേണ്ടിയാണെന്ന മട്ടിലാണ് മുസ്ലിം മതമൗലികവാദികളെ സമീപിക്കേണ്ടത്. എല്ലാം പറഞ്ഞിട്ട് ''സൂക്ഷിക്കണം... സൂക്ഷിക്കണം'' എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തിയിരുന്നത്രെ . കോഴിക്കോട് ടൗണ്‍ഹാളില്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ വലിയ സെമിനാറും സംഘടിപ്പിച്ചിരുന്നു .

പിറ്റേ ദിവസം പത്രത്തില്‍ 'ആരുടേയോ മണവാട്ടികള്‍' എന്ന വിശേഷണത്തോടെയായിരുന്നു ആ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.


ഈ വാർത്ത ക്രമേണ ഇന്ത്യാ ഗവൺമെൻറിൻറെ മുമ്പിൽ എത്തുകയും കേരളത്തിൽനിന്ന് ദേവിയെ അടക്കം മൂന്ന് സ്ത്രീകളെ ആഭ്യന്തരമന്ത്രിസംഭാഷണത്തിനായി ദൽഹിയിലേക്ക് ക്ഷണിച്ചതായുള്ള ഓർമ്മകൾ കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സോഷ്യൽ ആക്ടിവിസ്റ്റുമായ ഡോക്ടർ. കെ കെ. എൻ .കുറുപ്പ് പങ്കുവെക്കുകയുണ്ടായി .


ഒരവസരത്തിൽ ഒരു അറബി വൃദ്ധൻ ഇത്തരത്തിലുള്ള 12 വയസ്സുള്ള പെൺകുട്ടിയുമായി ശയിക്കുമ്പോൾ പോലീസ് അമ്മയേയും കുട്ടിയേയും പ്രസ്തുത അറബിയും അറസ്റ്റ് ചെയ്യുകയുണ്ടായി .

ക്രിമിനൽ കേസിൽ പെട്ട അറബി ഹോട്ടലിൽ ആത്മഹത്യ ചെയ്തതും അക്കാലത്തെ വാർത്ത .

 

ഇത്തരം പെൺകുട്ടികൾ താൽക്കാലിക ഭർത്താവിൻറെ പേരോ ഭർത്താവിന് പെൺകുട്ടിയുടെ പേരോ അശേഷം അറിവില്ലാത്ത കല്യാണം .

കുടുംബത്തിന് 3000 രൂപയും ബ്രോക്കർ അഥവാ ഇടനിലക്കാരന് കഴിവു പോലെയും പണം ലഭിച്ചിരുന്നു നമ്മുടെ ഇന്നത്തെ മുസ്ലിംയുവതികൾ ഇന്ന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ശ്രീമതി .ടി. ദേവിയോണെന്ന് ഡോ.കെ കെ എൻ കുറുപ്പ് അർത്ഥശങ്കക്കിടയി ല്ലാത്തനിലയിൽ പറഞ്ഞുനിർത്തി .

bhakshysree-cover-photo
mannan-advt-mod
samudra---copy
mannan-small-advt-
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan