ആശവർക്കർമാരുടെ പ്രതിമാസ ഇൻസെന്റീവ് 3500 രൂപയാക്കി കേന്ദ്രം

ആശവർക്കർമാരുടെ പ്രതിമാസ ഇൻസെന്റീവ് 3500 രൂപയാക്കി കേന്ദ്രം
ആശവർക്കർമാരുടെ പ്രതിമാസ ഇൻസെന്റീവ് 3500 രൂപയാക്കി കേന്ദ്രം
Share  
2025 Jul 26, 10:38 AM
mannan

ന്യൂഡൽഹി: ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസെൻ്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്.

എൻ.കെ. പ്രേമചന്ദ്രൻ്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. അതേസമയം, ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകളുമുൾപ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാനസർക്കാരുകൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.


കഴിഞ്ഞ മാർച്ചിൽ ചേർന്ന മിഷൻ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനഃക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്‌ഠിച്ചശേഷം പിരിഞ്ഞുപോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു.


ആശവർക്കർമാരുടേതുൾപ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവവിഭവശേഷി സംബന്ധവുമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാനസർക്കാരുകളാണ്. ഓരോപദ്ധതിയുടെയും മുൻഗണനയും ആവശ്യവും പരിഗണിച്ച് ആശവർക്കർമാരുടെ ഇൻസെന്റീവിൽ കാലാനുസൃതമായ മാറ്റംവരുത്തുന്നുണ്ട്.


ആശവർക്കർമാരുടെ മികവിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്. ആയുഷ്‌മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെൻ്റീവും യൂണിഫോം, തിരിച്ചറിയൽ കാർഡ്, സൈക്കിൾ, മൊബൈൽ, സിയുജി സിം, ആശാ ഡയറി ഡ്രഗ് കിറ്റ്, വിശ്രമമുറി എന്നീ സൗകര്യങ്ങളും ആശമാർക്ക് നൽകിവരുന്നുണ്ട്.


പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. അപകടത്തിൽ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപയും അംഗവൈകല്യം വരുന്നവർക്ക് ഒരുലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷനൽകി. പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതിപ്രകാരം പ്രതിമാസം 3000 രൂപയുടെ പെൻഷൻ പദ്ധതി നടപ്പാക്കി, ആശവർക്കർമാർക്കും ആശ്രിതർക്കുമായി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനപ്രകാരം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan