സേനയ്ക്കായി 2000 കോടിയുടെ വ്യോമപ്രതിരോധ റഡാറുകൾ

സേനയ്ക്കായി 2000 കോടിയുടെ വ്യോമപ്രതിരോധ റഡാറുകൾ
സേനയ്ക്കായി 2000 കോടിയുടെ വ്യോമപ്രതിരോധ റഡാറുകൾ
Share  
2025 Jul 26, 10:31 AM
mannan

ന്യൂഡൽഹി: സേനയുടെ കരുത്ത് കൂട്ടാനായി 2000 കോടി ചെലവിൽ പുതിയ വ്യോമപ്രതിരോധ റഡാറുകൾ വാങ്ങാൻ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പുവെച്ചു. 70 ശതമാനവും ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച് വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ അടങ്ങിയതാകും റഡാറുകൾ. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഹ്രസ്വ-ദീർഘദൂര ആളില്ലാ ഡ്രോണുകൾ എന്നിവയെ കണ്ടെത്തി പ്രതിരോധിക്കാൻ തയ്യാറാക്കിയ റഡാറുകളാണിത്.


ആകാശമാർഗത്തിലുള്ള ഏതുതരം ഭീഷണികളെയും ഫലപ്രദമായി തടയാൻ സേനയ്ക്ക് കരുത്ത് പകരുന്നതാണ് പുതിയ റഡാറുകളെന്ന് പ്രതിരോധസേനാ വൃത്തങ്ങൾ അറിയിച്ചു.


എക്സ് ബാൻഡിലുള്ള ആന്റിനകളോടു കൂടിയ ത്രീഡി സെർച്ച് റഡാറുകൾ, കാ ബാൻഡ് ട്രാക്കിങ് റഡാർ, ടു ഡി ട്രാക്കിങ്ങിനുള്ള ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകൾ, റഡാർ ഇൻഡിപെൻഡൻ്റ് റേഞ്ചിങ്, ഗൺ കൺട്രോൾ യൂണിറ്റ്, പവർ ജനറേറ്റർ, അനുയോജ്യമായ കമാൻഡേഴ്‌സ് കാബിനോടുകൂടിയ സിംഗിൾ ഹൈ മൊബിലിറ്റി വെഹിക്കിൾ എന്നിവ ഇതിലുണ്ടാകും.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan