
ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ബിജെപി നേതാവ് സി. സദാനന്ദൻ തിങ്കളാഴ്‌ച സത്യപ്രതിജ്ഞചെയ്‌തു. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി കാണിക്കുന്ന പ്രത്യേക താത്‌പര്യത്തിൻ്റെയും കരുതലിൻ്റെയും പ്രതികാത്മകമായ നിയോഗമാണെന്നും കേരളത്തിനുള്ള അംഗീകാരമാണ് രാജ്യസഭാംഗത്വമെന്നും സദാനന്ദൻ പറഞ്ഞു. വിമർശിക്കുന്നവർക്ക് നല്ല നമസ്കാരവും നന്മയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, കുടുംബാംഗങ്ങൾ എന്നിവർ, കേരള ഹൗസിൽനിന്ന് സത്യപ്രതിജ്ഞയ്ക്കായി പോവുമ്പോൾ സദാനന്ദനൊപ്പമുണ്ടായിരുന്നു.
പാർലമെന്റിലെത്തിയ സദാനന്ദനെ ഇടതുപക്ഷാംഗങ്ങളായ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ അടക്കമുള്ളവർ സ്വീകരിച്ചു. സദാനന്ദനൊപ്പം നാമനിർദേശം ചെയ്യപ്പെട്ട മീനാക്ഷി ജയിൻ, ഹർഷ് വർധൻ എന്നിവരും ബീരേന്ദ്ര പ്രസാദ് ബൈഷ്യ (എജെപി), കനദ പുരകായസ്‌ത (ബിജെപി) എന്നിവരും സത്യപ്രതിജ്ഞചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group