നിമിഷപ്രിയയുടെ മോചനം: സുഹൃദ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രം

നിമിഷപ്രിയയുടെ മോചനം: സുഹൃദ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രം
നിമിഷപ്രിയയുടെ മോചനം: സുഹൃദ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രം
Share  
2025 Jul 18, 10:22 AM
mannan

ന്യൂഡൽഹി: യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. പ്രശ്‌നപരിഹാരത്തിനായി യെമെനിലെ പ്രാദേശികഅധികൃതരുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിമിഷപ്രിയയുടെ വിഷയത്തിൽ ചില സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിമിഷപ്രിയയുടെ കുടുംബത്തിന് നിയമസഹായം നൽകുന്നുണ്ട്, അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുമുണ്ട്. പതിവായി കോൺസുലാർ സന്ദർശനങ്ങൾ നടത്തുന്നുണ്ട്. പരസ്‌പര സമ്മതത്തോടെയുള്ള പരിഹാരത്തിനുവേണ്ടി നിമിഷപ്രിയയുടെ കുടുംബത്തിന് കൂടുതൽസമയം നൽകണമെന്ന ആവശ്യത്തിനായി കഴിഞ്ഞദിവസങ്ങളിൽ കുട്ടായ ശ്രമങ്ങൾ നടത്തിയിരുന്നു. ജൂലായ് 16-ന് നടക്കേണ്ടിയിരുന്ന വധശിക്ഷ യെമെനിലെ പ്രാദേശിക അധികൃതർ മാറ്റിവെച്ചിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വക്താവ് അറിയിച്ചു.


വധശിക്ഷ നീട്ടിവെപ്പിക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ വഹിച്ച പങ്കിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അക്കാര്യത്തിൽ ഒരു വിവരവും പങ്കുവെക്കാനില്ലെന്നായിരുന്നു വിദേശകാര്യവക്താവിന്റെ പ്രതികരണം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan