
എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് പൈലറ്റുമാരെ ആശയക്കുഴപ്പത്തിലാക്കിയെന്ന് കോക്‌പിറ്റിൽനിന്നുള്ള ശബ്ദമരഖയിൽ വ്യക്തമാണ്. ബ്ലാക്ബോക്സ്‌സിൽനിന്നാണ് ശബ്ദരേഖ ലഭിച്ചത്. 'എന്തിനാണ് ഓഫ് ചെയ്തത് എന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുന്നതുമാണ് ശബ്‌ദരേഖയിലുള്ളത്. ക്യാപ്റ്റൻ സുമീത് സഭർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് കോക്‌പിറ്റിലുണ്ടായിരുന്നത്. ഇരുവരും പരിചയസമ്പന്നരായ പൈലറ്റുമാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ടെത്തേണ്ടത്
* പറന്നുയർന്ന് ഒരു സെക്കൻഡിൻ്റെ വ്യത്യാസത്തിൽ രണ്ട് എൻജിനുകളുടെയും ഇന്ധനസ്വിച്ചുകൾ ഓഫായതെങ്ങനെ?
പൈലറ്റുമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായതെവിടെ?
*വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തിച്ചത് എന്തുകൊണ്ട്?
*എൻജിനിലേക്ക് ഇന്ധനം വിതരണംചെയ്യുന്ന സ്വിച്ച് പൈലറ്റ് മനഃപൂർവം ഓഫ് ചെയ്തതാണോ?
എൻജിൻ കൺട്രോൾ യൂണിറ്റിലെ സോഫ്റ്റ്‌വേർ പരിഷ്കരിക്കണമെന്ന യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ നിർദേശം പരിശോധിച്ചോ?
* ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിൻ്റെ ഇലക്ട്രിക്കൽ സംവിധാനത്തിലെ സാങ്കേതികത്തകരാറോ കോക്‌പിറ്റ് രൂപകല്പനയിലെ പിഴവോമൂലം അപകടം സംഭവിച്ചോ?
ബോയിങ് വിമാനങ്ങളുടെ ഫ്യൂവൽ കട്ട് ഒഫ് സ്വിച്ച് ഇളകിപ്പോകാൻ സാധ്യതയുണ്ടെന്ന് 2018-ൽ അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പുനൽകിയിരുന്നത് പരിശോധിച്ചോ?

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group