കേസുകൾ കെട്ടിക്കിടക്കരുത്; സർക്കാർ വകുപ്പുകൾക്ക് കേന്ദ്ര നിർദേശം

കേസുകൾ കെട്ടിക്കിടക്കരുത്; സർക്കാർ വകുപ്പുകൾക്ക് കേന്ദ്ര നിർദേശം
കേസുകൾ കെട്ടിക്കിടക്കരുത്; സർക്കാർ വകുപ്പുകൾക്ക് കേന്ദ്ര നിർദേശം
Share  
2025 Jul 12, 09:54 AM
vasthu

ന്യൂഡൽഹി: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കാനായി സർക്കാർ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രനിയമ മന്ത്രാലയത്തിന്റെ നിർദേശം. കേസുകളുടെ ഗൗരവവും പ്രാധാന്യവും പരിഗണിച്ച് തരംതിരിക്കാനും വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള സമഗ്രമായ നടപടിക്രമങ്ങളാണ് വിവിധ വകുപ്പുകൾക്ക് നിയമ മന്ത്രാലയം അയച്ചുകൊടുത്തത്.


രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി എന്ന നിലയിലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ വേഗത്തിലാക്കുന്നത്. സംസ്ഥാനങ്ങൾക്കും ഇവ നടപ്പാക്കാവുന്നവയാണെന്നും പറയുന്നു. വിവിധ കോടതികളിലായി തീർപ്പാകാതെ കിടക്കുന്ന 7.30 ലക്ഷത്തോളം കേസുകളിൽ കേന്ദ്രസർക്കാർ കക്ഷിയാണ്.


തീർപ്പാകാത്ത കേസുകൾ


* സുപ്രീംകോടതി 86,500


* ഹൈക്കോടതി 53.21 ലക്ഷം


ജില്ലാ കോടതികളിൽ 4.67 കോടി


ഒരു വർഷത്തിലേറെയായി തീർപ്പാകാത്തവ


സുപ്രീംകോടതിയിലെ 34,000 കേസുകൾ (39 ശതമാനം) ഹൈക്കോടതികളിൽ 47.5 ലക്ഷം (75 ശതമാനം) ജില്ലാ കോടതികളിലെ 3.10 കോടി കേസുകൾ (66 ശതമാനം)


കേസുകൾ കൈകാര്യം ചെയ്യേണ്ട മാർഗനിർദേശങ്ങൾ


1. രാജ്യസുരക്ഷ, ക്രമസമാധാനം, വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയുള്ള കേസുകൾ ഉന്നത തലത്തിൽ കൈകാര്യം ചെയ്യണം


2. ഹൈക്കോടതിയുടെ വിധികളിൽ വലിയ അനീതിയുണ്ടാകുകയോ പൊതു നയത്തിനെതിരോ ആണെങ്കിൽ മാത്രമേ സുപ്രീംകോടതിയിൽ അപ്പിൽ നൽകാവു


3. എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും വിദഗ്‌ധർ ഉൾപ്പെടുന്ന പ്രത്യേക നിയമ വിഭാഗമുണ്ടാവണം. നിയമജ്ഞാനമുള്ള ജോയിൻ്റ് സെക്രട്ടറി നോഡൽ ഓഫീസറായി മേൽനോട്ടം വഹിക്കണം


4. മധ്യസ്ഥത ഉൾപ്പെടെയുള്ള മാർഗങ്ങളും തേടണം


5. കേസുകളുടെ തത്‌സ്ഥിതി കേന്ദ്രീകൃത പ്ലാറ്റ്ഫോമായ ലീഗൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് ആൻഡ് ബ്രീഫിങ് സിസ്റ്റത്തിൽ (എൽഐഎംബിഎസ്) അപ്ഡേറ്റ് ചെയ്യണം


6. സർക്കാർ അഭിഭാഷകരുടെ പ്രകടനങ്ങൾ വാർഷികാടിസ്ഥാനത്തിൽ വിലയിരുത്തണം


7. അപ്പീലുകൾ സമയബന്ധിതമായി ഫയൽ ചെയ്യണം


8. ഹൈക്കോടതിയുടെയോ കേന്ദ്ര അഡ്മ‌ിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയോ ഉത്തരവുകൾ കേന്ദ്ര പഴ്‌സണേൽ വകുപ്പിന്റെ


മാർഗരേഖകളുമായി ചേർന്നുപോകുന്നില്ലെങ്കിൽ മുൻകൂർ അനുമതിയില്ലാതെ അപ്പീൽ നൽകണം


9. പത്തുകോടി രൂപയ്ക്കുതാഴെ മൂല്യമുള്ള വാണിജ്യ, കരാർ വിഷയങ്ങളിൽ അപ്പീൽ നൽകുംമുൻപ് പരിശോധന നടത്തണം

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2