
ന്യൂഡൽഹി: നഗരങ്ങളിൽ അതിവേഗ വൈദ്യുതഗതാഗത സംവിധാനവും ഹൈപ്പർ ലൂപ് അടക്കം ഗതാഗതമേഖലയിൽ നടപ്പാക്കേണ്ട ഭാവിപദ്ധതികളെക്കുറിച്ച് റോഡ് മാപ്പ് പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്തെ ഗതാഗതസംവിധാനം വലിയമാറ്റത്തിൻ്റെ പാതയിലാണെന്നും ഉയർന്നപ്രദേശങ്ങളിലേക്കുള്ള കേബിൾ റെയിൽവേ പാതകൾ (ഫ്യൂണിക്കുലർ) നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 200 കോടിമുതൽ 5000 കോടിവരെയാണ് ചെലവുപ്രതീക്ഷിക്കുന്നത്. കുത്തനെയുള്ള പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്നതിനും ചരക്കുകളെത്തിക്കുന്നതിനുമുള്ള ലിഫ്റ്റ്-റെയിൽവേ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചൊരുക്കുന്ന യാത്രാസംവിധാനമാണ് ഫ്യൂണിക്കുലാർ റെയിൽവേ. വാർത്താ ഏജൻസിയായ പിടിഐക്കുനൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മൊബൈൽ അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റുകൾ, ഫ്ളെക്സ‌് ഫ്യുവൽ എൻജിനുകൾ തുടങ്ങിയവ മാറ്റത്തിൻ്റെ ഭാഗമാണ്. 25,000 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടുവരിപ്പാത നാലുവരിയായി ഉയർത്തുന്നത് പരിഗണനയിലാണ്. ദിവസേന 100 കിലോമീറ്റർ റോഡ് നിർമിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേദർനാഥ് ഉൾപ്പെടെ 360 സ്ഥലങ്ങളിൽ റോപ്വേകൾ, കേബിൾ കാറുകൾ, എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. ദേശീയപാതകളിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തും. മെച്ചപ്പെട്ട റോഡ് സംവിധാനങ്ങൾ വരുന്നതോടെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്നും അമേരിക്കയിലെ റോഡുകളേക്കാൾ നിലവാരമുള്ള റോഡുകൾ ഇന്ത്യയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മെട്രോ നഗരങ്ങളിൽ റാപ്പിഡ് മാസ് ട്രാൻസ്പോർട്ട് സംവിധാനങ്ങൾ, കേബിൾ ബസുകൾ തുടങ്ങിയവ പ്രവർത്തനമാരംഭിക്കുന്ന കാലം വിദൂരമല്ല. ഇന്ത്യയിലെ മുൻനിര വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്, ടൊയോട്ട, ഹ്യൂണ്ടായ്, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ ഫ്ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ നിർമിക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇത് ഇന്ധന ഇറക്കുമതി കുറയ്ക്കുകയും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയുംചെയ്യും നിതിൻ ഗഡ്‌കരി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group