വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖകളിൽ ആധാറില്ല

വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖകളിൽ ആധാറില്ല
വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖകളിൽ ആധാറില്ല
Share  
2025 Jul 06, 10:21 AM
vadakkan veeragadha

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്‌കരണത്തിൽ വിമർശനം ഉയരുന്നതിനിടെ, ബിഹാറിൽ വോട്ടർപട്ടികയിലുൾപ്പെടാൻ സമർപ്പിക്കേണ്ട പൗരത്വരേഖകളിൽ ആധാറില്ല. ആധാറും റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസുമടക്കമുള്ള രേഖകൾ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള രേഖയായി കമ്മിഷൻ നിർദേശിച്ചത്. വ്യക്തികളുടെ തിരിച്ചറിയൽ രേഖയായി നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും സർക്കാർ ആനുകൂല്യങ്ങൾക്ക് നിർബന്ധമാക്കുകയും ചെയ്തതാണ് ആധാർ.


ബിഹാറിന്റെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തിൽ കമ്മിഷൻ നിർദേശിച്ച 11 പൗരത്വതിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കുക എളുപ്പമാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടിക പരിഷ്‌കരണം പൗരത്വഭേദഗതിനിയമം പിൻവാതിലിലൂടെ നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.


ബംഗ്ലാദേശിൽനിന്നടക്കമുള്ള അനധികൃത കുടിയേറ്റക്കാർ വ്യാജ ആധാർ സംഘടിപ്പിച്ചതായ റിപ്പോർട്ടാണ്, 2003-നുശേഷം ബിഹാറിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിശോധനാപ്രക്രിയയിലേക്ക് കമ്മിഷൻ കടക്കാൻ കാരണമെന്നാണ് വിവരം. പൗരത്വത്തിനാവശ്യമായ രേഖകളാണ് ഇതിലൂടെ കമ്മിഷൻ ആവശ്യപ്പെടുന്നത്. ബിഹാറിൽ തുടങ്ങിയ പ്രക്രിയ അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിലും നടപ്പാക്കുന്നത് തൃണമൂൽ കോൺഗ്രസിന്റെ വോട്ടുബാങ്കിനെയാവും കാര്യമായി ബാധിക്കുക


എന്തുകൊണ്ട് ആധാർ വേണ്ടാ


വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ തൃണമൂൽ അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ എതിർത്തിരുന്നു. അതിനാൽ 11 അടിസ്ഥാനരേഖകളിൽ ആധാറിനെ ഉൾപ്പെടുത്തുന്നത് എന്തിനാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യം.


'ആധാർ എന്നത് വ്യക്തിത്വം തിരിച്ചറിയാനുള്ള രേഖമാത്രമാണ്, ജനനത്തിയതിയോ പൗരത്വമോ തെളിയിക്കുന്നതല്ല' എന്ന് ആധാർ കാർഡുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ആധാർ പൗരത്വത്തിനോ ജനനത്തീയതിക്കോ ജനിച്ച സ്ഥലം തെളിയിക്കുന്നതിനോ ഉള്ള രേഖയാവുന്നില്ലെന്നും വാദിക്കുന്നു.


ആധാർ കാർഡ് തിരിച്ചറിയൽ രേഖയല്ലേ?


വ്യക്തിഗതവിവരങ്ങൾ, വിരലടയാളം, കണ്ണിൻ്റെ ഐറിസ് സ്‌കാൻ എന്നിവയുടെ അടിസ്ഥാനത്തിലുള്ള 12 അക്കങ്ങളുള്ള ഒരു തിരിച്ചറിയൽ നമ്പറാണിത്.


എന്തിന്


1. ഔദ്യോഗിക തിരിച്ചറിയൽ രേഖ


2. വിവിധ സർക്കാർ ആനുകൂല്യങ്ങൾക്ക്


3. ബാങ്ക് ഇടപാടുകൾക്ക്


4. മൊബൈൽ ഫോൺ കണക്‌ഷനെടുക്കാൻ


5. വിമാനടിക്കറ്റുകൾ, ട്രെയിൻ ടിക്കറ്റുകൾ എന്നിവയ്ക്ക്


6. വോട്ടെടുപ്പുസമയത്തെ തിരിച്ചറിയൽ രേഖ


7. ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന്

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2