
ന്യൂഡൽഹി: കുറ്റകരമായരീതിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്‌ടപരിഹാരംനൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് ബാധ്യതയില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി.
അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കൽ, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയ്ക്കിടെ മരിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരംതേടിയുള്ള ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2014 ജൂൺ 18-ന് കർണാടകത്തിൽ വാഹനാപകടത്തിൽ മരിച്ച എൻ.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരംവേണമെന്ന ആവശ്യമാണ് തള്ളിയത്. ഗതാഗതനിയമങ്ങൾ ലംഘിച്ച് അതിവേഗത്തിൽ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി വാഹനം റോഡിൽ കീഴ്മേൽ മറിഞ്ഞു.
പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോൺട്രാക്‌ടറാണ് രവിഷായെന്നും അതിനാൽ 80 ലക്ഷം രൂപ നഷ്ടപരിഹാരംവേണമെന്നുമാണ് മോട്ടോർവാഹനാപകട ട്രിബ്യൂണലിനുമുൻപാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ, അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസിന്റെ കുറ്റപത്രത്തിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രിബ്യൂണൽ നഷ്ടപരിഹാരം നിഷേധിച്ചു. ട്രിബ്യൂണലിൻ്റെ വിധിയിൽ ഇടപെടാൻ ഹൈക്കോടതിയും സുപ്രീംകോടതിയും വിസമ്മതിക്കുകയായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group