
ന്യൂഡൽഹി: വായുമലിനീകരണം തടയാൻ കാലാവധികഴിഞ്ഞ വാഹനങ്ങൾക്ക് രാജ്യതലസ്ഥാനത്ത് ഇനി ഇന്ധനമില്ല. പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഡൽഹി എൻസിആർ മേഖലയിൽ ഇന്ധനവിലക്ക് ചൊവ്വാഴ്‌ചമുതൽ പ്രാബല്യത്തിലായി, ഏകദേശം 62 ലക്ഷം വാഹനങ്ങൾക്ക് ഇന്ധനം ലഭിച്ചേക്കില്ലെന്നാണ് കണക്ക്.
ജൂലായ് ഒന്നുമുതൽ നിയന്ത്രണം കർശനമായി നടപ്പാക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. രാജ്യതലസ്ഥാന മേഖലയിൽ മലിനീകരണനിയന്ത്രണം നടപ്പാക്കാൻ ചുമതലയുള്ള കമ്മിഷൻ ഫോർ എയർക്വാളിറ്റി മാനേജ്‌മെൻ്റാണ് (സിഎക്യുഎം) നിർദേശങ്ങളിറക്കുന്നത്. ഏതുസംസ്ഥാനത്ത് രജിസ്റ്റർചെയ്‌ത വാഹനമാണെങ്കിലും അനുവദനീയകാലപ്പഴക്കത്തിൽ കൂടുതലാണെങ്കിൽ ഡൽഹിയിൽനിന്ന് ഇന്ധനം കിട്ടില്ല.
കാലാവധികഴിഞ്ഞ വാഹനങ്ങളെ പിടികൂടാൻ പമ്പുകളിൽ എഐ ക്യാമറാ നിരീക്ഷണമടക്കം നൂതനസംവിധാനങ്ങളും സ്ഥാപിച്ചു. 350 പമ്പുകളിലാണ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഘടിപ്പിച്ചത്. ഇവ പരിശോധിച്ച് പഴക്കം തിരിച്ചറിയും. കാലാവധികഴിഞ്ഞ വാഹനമെങ്കിൽ ഉടനടി പിടിച്ചെടുക്കാനാണ് നിർദേശം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group