മനുഷ്യനിർമിത ഫൈബർകൊണ്ടുള്ള വസ്ത്രനിർമാണത്തിന് അനന്തസാധ്യതകൾ -കേന്ദ്രമന്ത്രി

മനുഷ്യനിർമിത ഫൈബർകൊണ്ടുള്ള വസ്ത്രനിർമാണത്തിന് അനന്തസാധ്യതകൾ -കേന്ദ്രമന്ത്രി
മനുഷ്യനിർമിത ഫൈബർകൊണ്ടുള്ള വസ്ത്രനിർമാണത്തിന് അനന്തസാധ്യതകൾ -കേന്ദ്രമന്ത്രി
Share  
2025 Jul 01, 08:55 AM
MANNAN

കോയമ്പത്തൂർ : 2030-ഓടെ ഇന്ത്യയിൽ 100 ബില്യൺ ഡോളറിൻ്റെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് മനുഷ്യനിർമിത ഫൈബർ മേഖലയ്ക്ക് നിർണായകപങ്ക് വഹിക്കാനുണ്ടെന്ന് കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പുമന്ത്രി പാബിത്ര മാർഗരീറ്റ പറഞ്ഞു.


കോയമ്പത്തൂരിൽ മൂന്നാമത് മനുഷ്യനിർമിത ഫൈബർ കോൺക്ലേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 'ആഗോള വ്യാപാര ചലനാരകത മനുഷ്യനിർമിത ഫൈബർ മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തൽ' എന്ന പ്രമേയത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്‌ റ്റെൽ ഇൻഡസ്ട്രി പ്രമുഖ പങ്കാളികളുമായി സഹകരിച്ചാണ് സെമിനാർ നടത്തിയത്.


ആഗോള തുണിത്തരരംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സ്വീകരിക്കുന്ന വിവിധ നടപടികൾ വിശദീകരിച്ചു. പിഎം മിത്ര പാർക്കുകളുടെ സ്ഥാപനവും പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയും ഇന്ത്യൻ തുണിത്തരമേഖലയ്ക്ക് വഴിത്തിരിവായകുമെന്ന് പറഞ്ഞു. വ്യാപാരകരാറുകൾ ഇന്ത്യയുടെ തുണിത്തരമേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു.


നൂതനാശയങ്ങൾ അടിസ്ഥാനമാക്കിയുള്ളതും സുസ്ഥിരവും മൂല്യവർധിതവുമായ മനുഷ്യനിർമിത ഫൈബർ ഉത്പന്നങ്ങളുടെ കേന്ദ്രമായി ഇന്ത്യയ്ക്ക് ഉയർന്നുവരാൻ കഴിയുമെന്ന് സിഐടിഐ ചെയർമാൻ രാകേഷ് മെഹ്റ പറഞ്ഞു. മുൻചെയർമാൻ ടി. രാജ്‌കുമാർ, അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (എഇപിസി) വൈസ് ചെയർമാൻ ഡോ. എ. ശക്തിവേൽ, അശ്വിൻ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2