പരിഷ്കാരം പാളി; തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി

പരിഷ്കാരം പാളി; തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി
പരിഷ്കാരം പാളി; തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി
Share  
2025 Jun 30, 09:15 AM
MANNAN

ചെന്നൈ: തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി റെയിൽവേ ബോർഡ് പിൻവലിച്ചു. യാത്രക്കാരിൽനിന്നും റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽനിന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണിത്.


തീവണ്ടി പുറപ്പെടുന്ന സ്റ്റേഷനുകളിൽനിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ എണ്ണത്തിൻ്റെ 60 ശതമാനംവരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാമെന്ന് റെയിൽവേ ബോർഡ് പാസഞ്ചർ മാർക്കറ്റിങ് വിഭാഗം ഡയറക്ടറുടെ പുതിയ ഉത്തരവിൽ പറയുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. തത്‌കാൽ ടിക്കറ്റുകൾക്കും ഇതേ രീതിയായിരിക്കും.


റിസർവേഷൻ കോച്ചുകളിലെ തിരക്ക് കുറയ്ക്കാൻ എന്ന് പറഞ്ഞാണ് വെയ്റ്റിങ് ലിസ്റ്റ് ജൂൺ 16-മുതൽ വെട്ടിക്കുറച്ചത്. എന്നാൽ, ഒരാഴ്‌ച കഴിഞ്ഞപ്പോൾത്തന്നെ. ഇത് അപ്രായോഗികമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞയാഴ്ച ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ടിക്കറ്റില്ല ('റിഗ്രറ്റ്') എന്ന് കാണിച്ച പല വണ്ടികളും അവസാന നിമിഷം വൻതോതിൽ കാൻസലേഷൻ വന്നതുകാരണം ബെർത്തുകൾ ഒഴിഞ്ഞാണ് സർവീസ് നടത്തിയത്. കറന്റ് ബുക്കിങ് ഉപയോഗപ്പെടുത്തുന്നവർക്കും ഏജൻ്റുമാർക്കുമാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്.


വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിൻ്റെ എണ്ണം നോക്കിയാണ് തിരക്കേറിയ സമയത്ത് പ്രത്യേക വണ്ടികൾ ഓടിച്ചിരുന്നത് എന്നതും കാരണമായി.


ചാർട്ട് എട്ടുമണിക്കൂർ മുൻപ്


തീവണ്ടി പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. നിലവിൽ നാലുമണിക്കൂറാണ്. വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകാർ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാനാണിത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2