
ന്യൂഡൽഹി: വായുമലിനീകരണം തടയുന്നതിന് ഇന്ധനനിയന്ത്രണം കർശനമായി നടപ്പാക്കാൻ ഡൽഹി സർക്കാർ. ഇതിൻ്റെ ഭാഗമായി പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ജൂലായ് ഒന്നുമുതൽ ഇന്ധനം നൽകേണ്ടെന്ന് സർക്കാർ നിർദേശം പുറത്തിറക്കി.
ഏതു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത വാഹനമാണെങ്കിലും അനുവദനീയ കാലപ്പഴക്കത്തിൽ ഏറെയെങ്കിൽ ഡൽഹിയിൽനിന്ന് ഇന്ധനം കിട്ടില്ല. രാജ്യതലസ്ഥാന മേഖലയിൽ മലിനീകരണനിയന്ത്രണം നടപ്പാക്കാൻ ചുമതലയുള്ള കമ്മിഷൻ ഫോർ എയർക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ജൂലായ് ഒന്നുമുതൽ ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് നിർദേശമിറക്കിയിരുന്നു. ഇതിനായുള്ള എസ്‌ഒപികൾ ഗതാഗത മന്ത്രാലയം പുറത്തിറക്കി.
കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനമില്ലെന്ന് പമ്പുകളിൽ പ്രദർശിപ്പിക്കണം. നിയമത്തെക്കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കണം. കാലാവധി കഴിഞ്ഞ വാഹനവുമായി ഇന്ധനം ചോദിച്ചുവരുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ച് ആഴ്‌ചതോറും ഗതാഗത വകുപ്പിന് കൈമാറണം. ഇന്ധന സ്റ്റേഷനുകളിൽ പരിശോധന നടത്തുമെന്നും നിയമലംഘനമുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽവാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ വിലക്കി 2018-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group