
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനകളിൽ വീഴ്‌ചകൾ കണ്ടെത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലും വിമാനങ്ങളുടെ പരിപാലനത്തിലും അറ്റകുറ്റപ്പണികളിലും വ്യാപകവീഴ്ചയുണ്ടെന്നും അഹമ്മദാബാദ് വിമാനദുരന്തത്തിനുശേഷം ഡിജിസിഎ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ഡൽഹിയും മുംബൈയുമടക്കം പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെ രാത്രിയും പുലർച്ചെയുമുള്ള പ്രവർത്തനങ്ങളാണ് ഡിജിസിഎ പരിശോധിച്ചത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കകം പരിഹാരനടപടികൾ സ്വീകരിക്കണമെന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വിമാനത്താവളങ്ങളുടെയോ വിമാനക്കമ്പനികളുടെയോ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, സൂക്ഷ്‌മപരിശോധനകൾ ഭാവിയിലും തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയും മുംബൈയുമടക്കം പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെ രാത്രിയും പുലർച്ചെയുമുള്ള പ്രവർത്തനങ്ങളാണ് ഡിജിസിഎ പരിശോധിച്ചത്. ജോയന്റ് ഡയറക്ടർ ജനറലിൻ്റെ നേതൃത്വത്തിലുള്ള രണ്ടുസംഘങ്ങൾ ഫ്ളൈറ്റ് ഓപ്പറേഷൻസ്, റാമ്പ് സുരക്ഷ, എയർ ട്രാഫിക് കൺട്രോൾ (എടിസി), കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവൈലൻസ് സിസ്റ്റംസ് തുടങ്ങിയ നിർണായകവിവരങ്ങളാണ് വിലയിരുത്തിയത്. ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ വിമാനങ്ങളുടെ പോക്കുവരവുകളും നിരീക്ഷിച്ചു. റാമ്പ് ഏരിയയിൽ സ്‌പീഡ് ഗവർണർ ഘടിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കി. പുറപ്പെടാനൊരുങ്ങിയ ഒരു ആഭ്യന്തരവിമാനത്തിൻ്റെ പഴഞ്ചൻ ടയർ കേടായതുകാരണം യാത്ര മുടങ്ങിയതായും കണ്ടെത്തി
കണ്ടെത്തിയ വീഴ്ചകൾ
*പലയിടത്തും കേടുപാടുകൾ കൃത്യമായി നന്നാക്കുന്നില്ല
പരിശോധനകൾ കൃത്യമല്ല
*ഗ്രൗണ്ട് ഹാൻഡ്ലിങ്ങിനുള്ള ബാഗേജ് ട്രോളികൾ പ്രവർത്തിക്കുന്നില്ല
*വിമാനത്തിന്റെ അറ്റകുറ്റപ്പണിയിൽ വർക്ക് ഓർഡർ കൃത്യമായി പാലിക്കുന്നില്ല.
*പലയിടത്തും എൻജിനീയർമാർ വേണ്ട സുരക്ഷാ മുൻകരുതലെടുക്കുന്നില്ല.
*വിമാനസിസ്റ്റത്തിൽനിന്നുള്ള റിപ്പോർട്ടുകൾ ടെക്‌നിക്കൽ ലോഗ്ബുക്കിൽ രേഖപ്പെടുത്തുന്നില്ല.
* ലൈഫ് ജാക്കറ്റുകൾ കൃത്യമായി സീറ്റിനടിയിൽ വെക്കുന്നില്ല
ഒരു വിമാനത്താവളത്തിൽ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിങ് മങ്ങിയ നിലയിൽ
* വിമാനത്താവളത്തിനുചുറ്റും പുതിയ നിർമാണം നടന്നിട്ടും യാത്രാതടസ്സങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുതുക്കിയില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group