തിരക്കേറിയ സമയങ്ങളിൽ പ്രത്യേക വന്ദേഭാരത്, അമൃത് ഭാരത് തീവണ്ടികളോടിക്കും

തിരക്കേറിയ സമയങ്ങളിൽ പ്രത്യേക വന്ദേഭാരത്, അമൃത് ഭാരത് തീവണ്ടികളോടിക്കും
തിരക്കേറിയ സമയങ്ങളിൽ പ്രത്യേക വന്ദേഭാരത്, അമൃത് ഭാരത് തീവണ്ടികളോടിക്കും
Share  
2025 Jun 23, 09:32 AM
mannanv 1

ചെന്നൈ: തീവണ്ടികളിൽ വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകുന്നതിന്

നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ യാത്രത്തിരക്ക് കുറയ്ക്കാൻ വന്ദേഭാരത്, അമൃത്‌ഭാരത് തീവണ്ടികൾ ഓടിക്കാൻ റെയിൽവേ ബോർഡ്. ദീർഘദൂര റൂട്ടുകളിലെ തിരക്ക് കുറയ്ക്കാൻ പകൽസമയങ്ങളിൽ ചെയർകാർ കോച്ചുകളോടുകൂടിയ വനേഭാരതും രാത്രികാലങ്ങളിൽ അമൃത് ഭാരത് തീവണ്ടികളും സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരതും ഓടിക്കും.


അടുത്ത മാസങ്ങളിൽ ചെയർകാറോടുകൂടിയ വന്ദേഭാരതുകളും ഒരു വർഷത്തിനുള്ളിൽ സ്ലീപ്പർകോച്ചുകളോടുകൂടിയവയും റെയിൽവേ വർക്ഷോപ്പുകളിൽനിന്ന് പുറത്തിറങ്ങും.


നിർമാണം പൂർത്തിയായ അമൃത് ഭാരത് തീവണ്ടികൾ ഐസിഎഫിലുണ്ട്. പെരമ്പൂരിലെ ഇന്റഗ്രൽ കോച്ചുഫാക്‌ടറികളിൽ അടുത്ത ആറുമാസത്തിനുള്ളിൽ 16 കോച്ചുകളോടുകൂടിയ 11 തീവണ്ടികളും ഒരു വർഷം 10 സ്ലീപ്പർ തീവണ്ടികളും പുറത്തിറങ്ങും. അടുത്ത ഒരു വർഷത്തിനുള്ളിൽ കപൂർത്തല റെയിൽവേ ഫാക്ടറിയിൽനിന്നും റായ്ബറേലിയിലെ കോച്ച് ഫാക്‌ടറിയിൽനിന്നും ചെയൻകാർ കോച്ചുകളോടുകൂടിയ പത്ത് തീവണ്ടികൾവീതം പുറത്തിറങ്ങും.


ഒരു വർഷത്തിനുള്ളിൽ പത്തിലധികം അമൃത് ഭാരത് തീവണ്ടികൾ ട്രാക്കിലെത്തും. പരിമിതമായ സ്റ്റോപ്പുകളോടുകൂടി മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വേഗത്തിലായിരിക്കും വന്ദേഭാരത്, അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുക.


വേഗത്തിലെത്താമെന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ വന്ദേഭാരത് ചെയർകാർ കോച്ചുകളിലും ആളുകൾ യാത്ര ചെയ്യാൻ തയ്യാറാകുമെന്നാണ് നിലവിലെ അനുഭവം. രാജ്യത്ത് രാവിലെ അഞ്ചിനും രാത്രി 12-നുമിടയിലാണ് ചെയർകാർ കോച്ചുള്ള വന്ദേഭാരത് തീവണ്ടികൾ സർവീസ് നടത്തുന്നത്. നിലവിലുള്ള സമാന്തര സർവീസുകളിലെ യാത്രാനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിൽ ആളുകൾ യാത്രചെയ്യാൻ തയ്യാറാകുമെന്നും റെയിൽവേ അധികൃതർ പറയുന്നു.


ബസുകളിലും വിമാനങ്ങളിലും തിരക്ക് വർധിക്കുന്നതിന് അനുസൃതമായി നിരക്ക് കൂട്ടുന്നുണ്ട്. എന്നാൽ, വന്ദേഭാരതിൽ ഒരേ നിരക്കായിരിക്കും എപ്പോഴും ഈടാക്കുക. തിരക്കേറിയ സമയങ്ങളിൽ വന്ദേഭാരത് തീവണ്ടികൾ ഓടിക്കുന്നത് യാത്രക്കാർക്ക് സ്വീകാര്യമായിരിക്കുമെന്നും അധികൃതർ പറയുന്നു. കൂടുതൽ വന്ദേഭാരതുകളും അമൃത് ഭാരതം പുറത്തിറങ്ങുന്നതിലൂടെ എല്ലാ റൂട്ടിലും പ്രത്യേക തീവണ്ടികൾ ഓടിക്കാൻ കഴിയുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2