റെയിൽവേ ഉദ്യോഗസ്ഥ സംഘം നീലേശ്വരം സ്റ്റേഷൻ സന്ദർശിച്ചു

റെയിൽവേ ഉദ്യോഗസ്ഥ സംഘം നീലേശ്വരം സ്റ്റേഷൻ സന്ദർശിച്ചു
റെയിൽവേ ഉദ്യോഗസ്ഥ സംഘം നീലേശ്വരം സ്റ്റേഷൻ സന്ദർശിച്ചു
Share  
2025 Jun 07, 09:17 AM
SANTHI

നീലേശ്വരം : റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര പണിയും സിസിടിവിയുടെ പ്രവർത്തനം ആരംഭിക്കും.


കിഴക്കുഭാഗത്ത് നിലവിലുള്ള പാർക്കിങ് സംവിധാനത്തിന് പുറമേ, കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പറ്റുമോ എന്ന കാര്യവും പരിശോധിക്കും. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ നീളവും വീതിയും കൂട്ടുന്ന പ്രവൃത്തി താമസിയാതെ ആരംഭിക്കും. നീലേശ്വരം റെയിൽവേ സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഡിവിഷണൽ റെയിൽവേ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.


എൻആർഡിസി സ്വീകരണം നൽകി


നീലേശ്വരം റെയിൽവേ ഡിവലപ്‌മെൻ്റ് കളക്‌ടീവിൻ്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജറെയും സംഘത്തെയും സ്വീകരിച്ചു. എൻആർഡിസി മുഖ്യ രക്ഷാധികാരി പി. മനോജ് കുമാർ, ഡോ. വി. സുരേശൻ, പ്രസിഡന്റ് എൻ. സദാശിവൻ, സെക്രട്ടറി എം. വിനീത്, സി.എം. സുരേഷ് കുമാർ, പി.യു. ചന്ദ്രശേഖരൻ, ബാബുരാജ് കൗസല്യ, പി.ടി. രാജേഷ്. എം. ബാലകൃഷ്ണ‌ൻ, കെ.വി. മനോജ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ അരുൺ തോമസ്, സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ ബാലമുരളി, ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലി കമ്യൂണികേഷൻസ് എൻജിനീയർ എൽദോസ്, സീനിയർ ഡിവിഷണൽ എൻജിനീയർ അഭിജിത്ത് വർമ എന്നിവരും ഡിവിഷണൽ റെയിൽവേ മാനേജരുടെ സംഘത്തിൽ ഉണ്ടായിരുന്നു.

MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry