
മുംബൈ: തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇ-ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നു. പുതിയ സംവിധാനം ആധാർ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ച് അനധികൃത ഏജന്റുമാരെ തടയും. ഈ മാസം അവസാനത്തോടെ നടപ്പാവും.
കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ് ഇക്കാര്യം ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചു. ആധാർവിവരങ്ങൾ വ്യക്തമാക്കുന്നവർക്ക് 10 മിനിറ്റ് മുൻപ് ബുക്കിങ് സൗകര്യം ലഭിക്കും. ഈ സമയത്ത് അംഗീകൃത ഏജൻറുമാർക്കും ടിക്കറ്റ് ബുക്കുചെയ്യാനാവില്ല. ആധാർവിവരം ശരിയല്ലെന്ന് കാണുന്ന അക്കൗണ്ടുകൾ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. സംശയാസ്പദമായ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യും.
മേയ് 24 മുതൽ ജൂൺ രണ്ട് വരെയുള്ള കണക്കുപ്രകാരം തത്കാൽ ടിക്കറ്റ് വിൻഡോതുറന്നാൽ 10 മിനിറ്റിനുള്ളിൽത്തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. 62 ശതമാനത്തോളം എസി ടിക്കറ്റുകൾ 10 മിനിറ്റിനുള്ളിൽ ബുക്ക് ചെയ്യപ്പെട്ടു. നോൺ എസിയിൽ 65 ശതമാനത്തോളം ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി.
ഏജന്റുമാർ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ഒന്നിച്ച് റിസർവ് ചെയ്യുന്നതായിട്ടാണ് ആക്ഷേപം. കഴിഞ്ഞ ഒരുവർഷത്തിനിടെ, ഐആർസിടിസി മൂന്നരക്കോടിയോളം വ്യാജ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും സംശയാസ്പദമായ 20 ലക്ഷം അക്കൗണ്ടുകളുടെ പരിശോധന നടത്തിവരികയും ആണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ടിക്കറ്റ് ബുക്കിങ്ങുകൾക്കുള്ള ആധാർ പരിശോധന നടപ്പാക്കാൻ റെയിൽവേ മന്ത്രാലയം സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിനെ ചുമതലപ്പെടുത്തി. വെരിഫിക്കേഷനു വേണ്ടി യാത്രക്കാർ അവരുടെ ആധാർവിശദാംശങ്ങൾ ഉപയോഗിക്കുന്നതിന് സമ്മതം നൽകേണ്ടതുണ്ട്.
ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യാം
ഐആർസിടിസി വെബ്‌സൈറ്റ് തുറന്ന് ലോഗിൻ ചെയ്യണം. അടുത്തഘട്ടത്തിൽ പ്രൊഫൈലിലേക്ക് പോയി ആധാർ, കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനുശേഷം ആധാർനമ്പർ നൽകി ഒടിപി ഉപയോഗിച്ച് സ്ഥീരികരണം തേടണം. ഇതുവഴി നിങ്ങളുടെ ആധാർ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group