ആദ്യ സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് മുംബൈയിൽനിന്ന് ലഖ്‌നൗവിലേക്ക്; 1200 പേർക്ക് യാത്ര ചെയ്യാം

ആദ്യ സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് മുംബൈയിൽനിന്ന് ലഖ്‌നൗവിലേക്ക്; 1200 പേർക്ക് യാത്ര ചെയ്യാം
ആദ്യ സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് മുംബൈയിൽനിന്ന് ലഖ്‌നൗവിലേക്ക്; 1200 പേർക്ക് യാത്ര ചെയ്യാം
Share  
2025 Jun 03, 09:43 AM
Harithakeralam

മുംബൈ: രാജ്യത്തെ ആദ്യ എസി സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ലഖ്നൗവിനും മുംബൈയ്ക്കുമിടയിൽ സർവീസ് നടത്തും. ഹർദോയ്, ഷാജഹാൻപുർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദ്ദീൻ, ആഗ്ര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


ജൂണിൽ ടൈംടേബിൾ പുറത്തിറക്കുമെന്നാണ് വിവരം. വിപുലമായ സർവേകൾക്കു ശേഷമാണ് സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസിനുള്ള റൂട്ട് റെയിൽവേ അന്തിമമാക്കിയത്. ലഖ്നൗവിൽനിന്ന് ആരംഭിച്ച് ഹർദോയ്, ഷാജഹാൻപുർ, ബറേലി ജങ്‌ഷൻ, റാംപുർ, മൊറാദാബാദ്, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീൻ, ആഗ്ര വഴി മുംബൈയിൽ എത്തും.


ആഴ്ചയിൽ നാലുദിവസം സർവീസ് നടത്തുന്ന ഈ ട്രെയിനിൽ ഫസ്റ്റ്, സെക്കൻഡ്, തേർഡ് ക്ലാസുകൾ ഉൾപ്പെടെ പൂർണമായും എയർ കണ്ടീഷൻ ചെയ്ത 20 കോച്ചുകളും രണ്ട് എസ്എൽആർ കോച്ചുകളും ഉണ്ടായിരിക്കും, ഏകദേശം 1,200 യാത്രക്കാർക്ക് യാത്ര ചെയ്യാം.


രാജധാനി, ശതാബ്ദി ട്രെയിനുകളേക്കാൾ വേഗവും സൗകര്യങ്ങളുമുള്ള സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് റെയിൽയാത്രയിൽ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിൽനിന്നുള്ളവർക്ക് ഈ ട്രെയിൻ വലിയ ആശ്വാസമാകും. ബറേലി ലോക്മാന്യ തിലക് എക്സ്പ്രസ്, രാംനഗർ-ബാന്ദ്ര എക്സ്പ്രസ് തുടങ്ങിയ നിലവിലുള്ള ട്രെയിനുകൾ എല്ലായ്‌പ്പോഴും യാത്രക്കാരെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan