
ന്യൂഡൽഹി: അഭിഭാഷകരായി ചുരുങ്ങിയത് മൂന്നുവർഷം പ്രവർത്തിച്ചവർക്കുമാത്രമേ ജൂഡീഷ്യൽ സർവീസിൽ നിയമനംനൽകാനാകൂവെന്ന് സുപ്രിംകോടതി. സിവിൽ ജഡ്‌ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികൾക്ക് മൂന്നുവർഷത്തെ അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന് സർവീസ് ചട്ടങ്ങളിൽ ഭേദഗതിവരുത്താൻ ഹൈക്കോടതികൾക്കും സംസ്ഥാനസർക്കാരുകൾക്കും സുപ്രിംകോടതി നിർദേശംനൽകി.
ഹൈക്കോടതികൾ മൂന്നുമാസത്തിനകം ഇതിനായി ചട്ടം ഭേദഗതിചെയ്യണം. മൂന്നുമാസത്തിനകം സംസ്ഥാനങ്ങൾ അനുമതിനൽകണം. അതേസമയം, നിലവിലെ റിക്രൂട്ട്മെൻ്റുകളെ ഇത് ബാധിക്കില്ലെന്നും വിധിക്ക് മുൻകാലപ്രാബല്യമില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ, ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പുതിയ നിയമബിരുദധാരികൾ നേരിട്ട് ജഡ്‌ജിമാരാകുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു. പരിചയസമ്പത്തില്ലാത്തവർക്ക് സുപ്രധാന ജുഡീഷ്യൽജോലികൾ ചെയ്യാനാവില്ല. ജോലിയിൽക്കയറുന്ന അന്നുമുതൽതന്നെ ജഡ്‌ജിമാർക്ക് ജീവിതം, സ്വാതന്ത്ര്യം. സ്വത്തുക്കൾ, പരാതിക്കാരുടെ അന്തസ്സ് തുടങ്ങി വിവിധവിഷയങ്ങൾ കൈകാര്യംചെയ്യേണ്ടിവരും. അതിന് പുസ്‌തകത്തിൽനിന്ന് ലഭിച്ച അറിവുകൾ മതിയാവില്ല, മറിച്ച് സീനിയർ അഭിഭാഷകർക്കൊപ്പം ജോലിചെയ്‌തുള്ള പരിചയം ആവശ്യമാണെന്നും കോടതി വിലയിരുത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group